നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കള്ളിങ്കൽ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണ്': സന്ദീപ് വാര്യർ

  'കള്ളിങ്കൽ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണ്': സന്ദീപ് വാര്യർ

  'പൊരിച്ച മത്തി ടീമിനെ നമ്പി പരിപാടിയുടെ മുഖമായി മാറിയവരുടെ കാര്യം പരമ ദയനീയം . '

  News18

  News18

  • Share this:
   പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി സംഗീത നിശ നടത്തിയതുമായി ബന്ധപ്പെട്ട് ചലച്ചിത്ര പ്രവർത്തകരായ ആഷിക് അബുവിനും റീമാ കല്ലിംങ്കലിനും എതിരെ യുവമോർച്ച് നേതാവ് സന്ദീപ് വാര്യർ. ഇതേവിഷയത്തിൽ സംഗീത സംവിധായകന്‍ ബിജിബാലിനെ വിമര്‍ശിച്ചും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

   നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിടണമെന്നാണ് ബിജിബാലിനോട് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നത്.

   സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയ കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടതോടെ കള്ളി ങ്കൽ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണെന്നാണ് സന്ദീപ് വാര്യർ പുതിയ പോസ്റ്റിൽ പരിഹസിക്കുന്നത്.
   ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

   സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയ കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടതോടെ കള്ളി ങ്കൽ മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണ് .

   മിണ്ടാതെ ഉരിയാടാതെ കുറച്ച് ദിവസം ഇരിക്കുക, തുടർന്ന് കുറച്ച് പൈസ മുഖ്യമന്ത്രിക്ക് കൈമാറുന്ന ഫോട്ടോ ഇട്ട് കാലതാമസത്തിന് എന്തെങ്കിലും തുക്കടാ ന്യായവും പറഞ്ഞ് പൊരിച്ച മത്തി ടീമിലെ താരതമ്യേന സൗമ്യ മുഖമുള്ള സഹപ്രവർത്തകരിൽ ആരെയെങ്കിലും കൊണ്ട് ക്ഷമ പറഞ്ഞ് പോസ്റ്റ് ഇട്ട് വിവാദം അവസാനിപ്പിക്കുക.

   പക്ഷേ ചോദ്യങ്ങളും കേസും തീരില്ല എന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു.


   എന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് നിയമപോരാട്ടവുമായി വിവരാവകാശ പ്രവർത്തകരും അഴിമതി വിരുദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

   പൊരിച്ച മത്തി ടീമിനെ നമ്പി പരിപാടിയുടെ മുഖമായി മാറിയവരുടെ കാര്യം പരമ ദയനീയം . പണം തിരിച്ചടച്ചാൽ പോലും ടെമ്പററി മിസ് അപ്രോപ്രിയേഷൻ എന്ന ക്രിമിനൽ കുറ്റമാണ് മാന്യർ ചെയ്തിരിക്കുന്നത് .

   Also Read റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? റിമ കല്ലിങ്കലിന് വിമർശനവുമായി സന്ദീപ് വാര്യർ   Published by:Aneesh Anirudhan
   First published:
   )}