HOME » NEWS » Kerala » SANDEEP WARRIER SLAMS CONGRESS FOR ALAPPUZHA BYPASS CREDIT ISSUE AR

ആലപ്പുഴ ബൈപ്പാസ്: 'നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരൻ്റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റെന്ന് സന്ദീപ് ജി വാര്യർ

കേന്ദ്രവും കേരളവും തതുല്യമായാണു ആലപ്പുഴ ബൈപ്പാസിനു വേണ്ടി പണം മുടക്കിയത്‌. കേരളത്തിന്റെ പൊതുമരാമത്ത്‌ വകുപ്പു മന്ത്രി ജി. സുധാകരന്റെ ഇടപെടലുകളും അഭിനന്ദനമർഹിക്കുന്നു. കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയലും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്‌.

News18 Malayalam | news18-malayalam
Updated: January 28, 2021, 3:57 PM IST
  • Share this:
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസിനെ ചൊല്ലിയുള്ള അവകാശവാദം മുറുകന്നതിനിടെ, കോൺഗ്രസിനെതിരെ വിമർശനവുമായി ബി ജെ പി വക്താവ് സന്ദീപ് ജി വാര്യർ. ആലപ്പുഴ ബൈപ്പാസിന്‍റെ ആശയം തങ്ങളുടേതാണെന്നു പറഞ്ഞാണ് ഉദ്ഘാടന വേദിയിലേക്ക് കോൺഗ്രസ് സമരം നടത്തിയത്. ആശയം കൊണ്ടു നാൽപ്പത് കൊല്ലം നടന്നവർക്കല്ല, നിതിൻ ഗഡ്കരിയുടെ ഇച്ഛാശക്തിക്കും ജി.സുധാകരന്‍റെ പ്രയത്നത്തിനുമാണ് ക്രെഡിറ്റ്. അവരില്ലെങ്കിൽ ആലപ്പുഴ ബൈപ്പാസ് സ്വപ്നം മാത്രമാവുമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് ജി വാര്യർ പറഞ്ഞു.

നാലു പതിറ്റാണ്ടിന്റെ കാത്തിരുപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ്‌ ഉദ്ഘാടനം ചെയ്തതെന്നും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിർമ്മാണം പുനരാരംഭിച്ച ബൈപ്പാസ്‌ മോദിജിയുടേയും നിതിൻ ഗഡ്കരിയുടേയും നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രമാണു പൂർണതയിൽ എത്തിയതെന്നും നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ സന്ദീപ് ജി വാര്യർ പറഞ്ഞിരുന്നു.



കേന്ദ്രവും കേരളവും തതുല്യമായാണു ആലപ്പുഴ ബൈപ്പാസിനു വേണ്ടി പണം മുടക്കിയത്‌. കേരളത്തിന്റെ പൊതുമരാമത്ത്‌ വകുപ്പു മന്ത്രി ജി. സുധാകരന്റെ ഇടപെടലുകളും അഭിനന്ദനമർഹിക്കുന്നു. കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയലും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ട്‌.

രണ്ടാം UPA സർക്കാറിന്റെ കാലത്ത്‌ എ.കെ. ആന്റണി, വയലാർ രവി, കെ.സി. വേണുഗോപാൽ എന്നീ മൂന്ന് കേന്ദ്ര മന്ത്രിമാർ ആലപ്പുഴയിൽ നിന്നുണ്ടായിട്ടും ബൈപ്പാസ്‌ ഒരിഞ്ച് പോലും മുന്നോട്ട്‌ നീങ്ങിയില്ല. ബൈപ്പാസ്‌ ഉദ്ഘാടനത്തിനു ഉമ്മൻ ചാണ്ടിയുടേയും, കെ.സി. വേണു ഗോപാലിന്റേയും, രമേശ്‌ ചെന്നിത്തലയുടേയും പേരിൽ കോൺഗ്രസ്സുകാർ വച്ചിരിക്കുന്ന ഫ്ലക്സ്‌ ബോർഡ്‌ കാണുമ്പോൾ പുച്ഛം തോന്നുന്നു. കേന്ദ്രത്തിലും കേരളത്തിലും അധികാരമുണ്ടായിട്ടും ആലപ്പുഴ ബൈപ്പാസിനു വേണ്ടി ഒന്നും ചെയ്യാതിരുന്ന യുഡിഎഫ്‌ ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത്‌ വരരുത്‌.
നരേന്ദ്ര മോദി സർക്കാറിന്റെ ഇച്ഛാ ശക്തിയുടെ ഫലമാണു ആലപ്പുഴ ബൈപ്പാസ്. കിഴക്കിൻ്റെ വെനീസിന് വികസന പാത സമ്മാനിച്ച നരേന്ദ്ര മോദി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും സന്ദീപ് ജി വാര്യർ പറഞ്ഞു.

നാലര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഇന്നു നാടിന് സമര്‍പ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കുന്നതായി ബൈപ്പാസ് നാടിന് സമര്‍പ്പിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ വൈകി കിടന്ന ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നാലര വര്‍ഷം കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കാന്‍ കാരണമെന്ന് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പറഞ്ഞു.
Published by: Anuraj GR
First published: January 28, 2021, 3:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories