നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Thalassery| തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ സംഘടനകളുടെ പ്രകടനവും പൊതുയോഗവും

  Thalassery| തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാർ സംഘടനകളുടെ പ്രകടനവും പൊതുയോഗവും

  മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

  thalassery

  thalassery

  • Share this:
   കണ്ണൂർ: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ (Thalassery) പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. വാടിക്കല്‍ ജംഗ്ഷൻ സമീപത്ത് നിന്ന് ആരംഭിച്ച ജാഥ പൊലീസ് തടഞ്ഞു. എസ്ഡിപിഐക്ക് (SDPI)എതിരെയുള്ള പ്രതിഷേധ മാര്‍ച്ച് എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

   തല​ശ്ശേരി ജുബിലി റോഡിലെ ബിജെപി തലശ്ശേരി മണ്ഡലം ഓഫീസിന്​ സമീപത്തുനിന്നാണ്​ വെള്ളിയാഴ്ച വൈകിട്ട്​ ​പ്രകടനം തുടങ്ങിയത്​. മുന്നൂറോളം പ്രവർത്തകർ പ​ങ്കെടുത്തു. പൊലീസ്​ തട​ഞ്ഞതോടെ ​റോഡിൽ കുത്തിയിരുന്ന്​ പൊതുയോഗം തുടങ്ങി. ജില്ലാപ്രസിഡന്‍റ്​ എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി ജന. സെക്രട്ടറി കെ. ശ്യാംമോഹൻ​ തുടങ്ങിയവർ സംസാരിച്ചു. ഒരുമണിക്കൂറോളം നീണ്ടുനിന്ന പൊതുയോഗത്തിന്​ ശേഷം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

   ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേതുടര്‍ന്ന് എസ്ഡിപിഐ, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു. മറുപടിയായി ഡിവൈഎഫ്‌ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്ഡിപിഐ സംഘടനകൾ ബി​.ജെ.പി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന്​ വീണ്ടും ബിജെപി പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നിരോധനാജ്​ഞ ഏർപ്പെടുത്തിയത്​. സംഘർഷ സാധ്യത കണക്കിലെടുത്ത്​ നഗരത്തിൽ കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

   ഇന്ന്​ വൈകിട്ട്​ മുതൽ തലശ്ശേരിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച വരെയാണ്​​ നിരോധനാജ്ഞ. ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}