നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്

  സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരം വൈശാഖ് കൊമ്മാട്ടിലിന്

  ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന്‍ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹനായി. 29-ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

  news18

  news18

  • News18
  • Last Updated :
  • Share this:
   കോട്ടയം: പ്രഥമ സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മനോരമ ന്യൂസിലെ വൈശാഖ് കൊമ്മാട്ടിലാണ് പുരസ്‌കാര ജേതാവ്. ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യന്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായി. 25000 രൂപയും മൊമന്റോയുമാണ് പുരസ്‌കാരം. പ്രത്യേക ജൂറി പരാമര്‍ശത്തിന് പതിനായിരം രൂപയും മൊമന്റോയും സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ സക്കറിയ ഫേസ്ബുക്ക് വീഡിയോയിലൂടെ നടത്തിയ പുരസ്കാര പ്രഖ്യാപനത്തിൽ അറിയിച്ചു.

   കേരളത്തിന്റെ ഉള്ളിലുറങ്ങിക്കിടങ്ങുന്ന ജാതിബോധത്തെ പുറത്തേക്ക് വലിച്ചിട്ട കെവിന്‍ കൊലക്കേസ് വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള നിരന്തര പരിശ്രമമാണ് വൈശാഖിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുമ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മടിയില്ലാത്ത ഹീനമനസുകള്‍ക്ക് ഉടമകള്‍കൂടിയാണ് മലയാളികളെന്നു വ്യക്തമാക്കിയ വാര്‍ത്താ പരമ്പരയിലാണ് ജോഷി കുര്യന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.


   എഴുത്തുകാരന്‍ സക്കറിയ, മാധ്യമ പ്രവര്‍ത്തകന്‍ സിഎല്‍ തോമസ്, ചലചിത്ര പ്രവര്‍ത്തക ബീനാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 29-ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

   Also Read തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ അഞ്ഞൂറോളം ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടു; അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാനാകാതെ സര്‍ക്കാര്‍

   First published: