വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

2016 ജൂൺ 20ന് രാവിലെ ഏഴുമണിയോടെയാണ് സനിൽ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാലിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്

news18-malayalam
Updated: September 16, 2019, 7:24 PM IST
വാഹനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
2016 ജൂൺ 20ന് രാവിലെ ഏഴുമണിയോടെയാണ് സനിൽ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാലിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്
  • Share this:
കോട്ടയം: വാഹനാപകടത്തിൽ മരണമടഞ്ഞ ന്യൂസ് 18 കേരളം സീനിയർ റിപ്പോർട്ടർ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ പാലാ എം.എ.സി.ടി ജഡ്ജി കെ കമനീസ് ഉത്തരവിട്ടു. പലിശയും കോടതിച്ചെലവും ഉൾപ്പടെയാണ് നഷ്ടപരിഹാരത്തുക. വണ്ടവൻപതാൽ പുളിക്കച്ചിറയിൽ വീട്ടിൽ സനിൽ ഫിലിപ്പിന്‍റെ മാതാപിതാക്കൾക്കും സഹോദരിക്കുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. എതിർകക്ഷിയായ ന്യൂ ഇന്ത്യൻ അഷുറൻസ് കമ്പനിയോടാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ജോസഫ് സലിം മുക്കൻതോട്ടം കോടതിയിൽ ഹാജരായി.

2016 ജൂൺ 20ന് രാവിലെ ഏഴുമണിയോടെയാണ് സനിൽ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാലിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽ ഫിലിപ്പ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

2007 മുതൽ വിവിധ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു സനിൽ ഫിലിപ്പ്. ജയ്ഹിന്ദ്, റിപ്പോർട്ടർ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ മരിക്കുമ്പോൾ ന്യൂസ് 18 കേരളത്തിൽ സീനിയർ റിപ്പോർട്ടറായിരുന്നു അദ്ദേഹം.
First published: September 16, 2019, 6:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading