• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അഴുകിയ കശാപ്പ് മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്തത്'; ഓണസദ്യ വലിച്ചെറിഞ്ഞതില്‍ ശുചീകരണ തൊഴിലാളി

'അഴുകിയ കശാപ്പ് മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്തത്'; ഓണസദ്യ വലിച്ചെറിഞ്ഞതില്‍ ശുചീകരണ തൊഴിലാളി

'അത്തരമൊരു ജോലി ചെയ്ത ശേഷം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കഴിയില്ല. നിങ്ങൾ ആ ജോലി ഒരിക്കൽ ചെയ്തു നോക്കൂ. അപ്പോൾ ഞങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും'

 • Last Updated :
 • Share this:
  ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി തിരുവന്തപുരം ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾ. ചാല സർക്കിളിന് കീഴിലുള്ള 26 ശുചീകരണ തൊഴിലാളികൾ ശനിയാഴ്ചയാണ് ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. വിഭവസമൃദ്ധമായ സദ്യയ്ക്കും ആഘോഷങ്ങൾക്കും വേണ്ടി 200 രൂപ വീതം പിരിച്ചെടുക്കുകയും ചെയ്തു. കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ കഴിഞ്ഞ രണ്ടു വർഷവും മറ്റു പലരെയും പോലെ ഇവരും ഓണം ആഘോഷിച്ചിരുന്നില്ല.

  രാവിലത്തെ ഷിഫ്റ്റിലുള്ളവർ ​രാവിലെ അഞ്ചു മണിക്ക് ജോലി ആരംഭിച്ചു. സാധാരണ രാവിലത്തെ ഷിഫ്റ്റിൽ ഉള്ളവർ രാവിലെ 7 മണിക്കാണ് എത്തുന്നത്. ഓടകളിൽ തള്ളുന്ന അറവു മാലിന്യങ്ങൾ നീക്കം ചെയ്യാനായി ബൈപാസ് റോഡിലേക്ക് മാറാൻ രാവിലെ എട്ടരയോടെ ഇവർക്ക് നിർദേശം ലഭിച്ചു. പലരും ഇതിൽ അസ്വസ്ഥരായെങ്കിലും ഉത്തരവ് അനുസരിച്ചു.

  Also Read-'ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലേ? നല്ല വേഷത്തിലിരുന്ന് ഉണ്ണാൻ പാടില്ലേ? ഓണസദ്യ വിവാദത്തിൽ ജീവനക്കാർ

  ''ആ ജോലി ഏകദേശം 12.30 ആയപ്പോഴേക്കും അവസാനിച്ചു. ഷിഫ്റ്റിനു ശേഷം ഒന്നര മണിക്കൂർ ജോലി ചെയ്തു. പക്ഷേ ഞങ്ങൾക്കത് ഒരു വലിയ വേദനയായി. അതൊരു അടിയന്തിര ജോലി ആയിരുന്നില്ല. ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലോ അടുത്ത ദിവസം ഡ്യൂട്ടിയിലുള്ള ആളുകളെയോ ജോലി ഏൽപ്പിക്കാമായിരുന്നു. അഴുകിയ കശാപ്പ് മാലിന്യങ്ങൾ വൃത്തിയാക്കുന്ന ജോലിയാണ് ഞങ്ങൾ ചെയ്തത്. അത്തരമൊരു ജോലി ചെയ്ത ശേഷം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കഴിയില്ല. നിങ്ങൾ ആ ജോലി ഒരിക്കൽ ചെയ്തു നോക്കൂ. അപ്പോൾ ഞങ്ങൾ പറയുന്നത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും'', തിരുവന്തപുരം കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ സുജാത പറയുന്നു.

  ഭൂരിഭാഗം ശുചീകരണ തൊഴിലാളികളും ഇത് ഒരപമാനമായി കരുതി ആഘോഷത്തിൽ പങ്കെടുക്കാതെ വീടുകളിലേക്ക് പോകുകയാണ് ചെയ്തത്. ശേഷിച്ച തൊഴിലാളികളിൽ പതിനൊന്നോളം പേർ ഭക്ഷണം ചവറ്റുകുട്ടയിൽ ഇടാൻ തീരുമാനിച്ചു. ഈ പ്രതിഷേധത്തിന്റെ വീഡിയോ എടുത്ത് ഉന്നത ഉദ്യോ​ഗസ്ഥർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ അവർ വിചാരിച്ചതു പോലെ ആയിരുന്നില്ല പിന്നീട് കാര്യങ്ങൾ നടന്നത്. വീഡിയോ വൈറലാകുകയും പ്രതിഷേധം വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു. പിന്നാലെ ഇവർക്കെതിരെ കോർപ്പറേഷൻ നടപടിയെടുത്തു. ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽകാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു കൊണ്ടുള്ള മേയറുടെ ഉത്തരവും എത്തി.

  Also Read-ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; 8 ശൂചീകരണ തൊഴിലാളികള്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

  ''ഉന്നത ഉദ്യോഗസ്ഥരോ മാധ്യമങ്ങളോ അങ്ങനെ ആരും തന്നെ ഞങ്ങളെ ചെവിക്കൊണ്ടില്ല. ഞങ്ങൾ അതിയായ വിഷമം ഉണ്ട്. മഴയോ വെയിലോ, വെള്ളപ്പൊക്കമോ, മഹാമാരിയോ, അങ്ങനെ ഏതവസ്ഥയിലും ഞങ്ങൾ തെരുവിലിറങ്ങി പണിയെടുക്കുന്നുണ്ട്. നന്ദിയില്ലാത്ത ലോകമാണിത്'', പിരിച്ചുവിട്ട ഒരു തൊഴിലാളികളിലൊരാൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇവരുടെ ഭർത്താവ് മദ്യപാനിയാണ്, കഴിഞ്ഞ അഞ്ച് വർഷമായി ഈ തൊഴിലാളിയുടെ വരുമാനം കൊണ്ടാണ് നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. ''ഭക്ഷണത്തിന്റെ മൂല്യം അറിയില്ലെന്നു പറഞ്ഞ് ആളുകൾ ഞങ്ങളെ കുറ്റപ്പെടുത്തി. ഈ ഒരൊറ്റ സംഭവം കൊണ്ട് ഞങ്ങളെ വിലയിരുത്തരുത്. ഞങ്ങൾ‌ പാവപ്പെട്ടവരായതിനാലാണ് ഈ ജോലി തിരഞ്ഞെടുത്തത്'', അവർ കൂട്ടിച്ചേർത്തു.
  Published by:Jayesh Krishnan
  First published: