• HOME
  • »
  • NEWS
  • »
  • kerala
  • »
  • BJPയിലേക്ക് വീണ്ടും; സമാജ് വാദി പാർട്ടിയിൽ നിന്ന് രണ്ടു മുൻ എംപിമാർ കൂടി BJPയിൽ

BJPയിലേക്ക് വീണ്ടും; സമാജ് വാദി പാർട്ടിയിൽ നിന്ന് രണ്ടു മുൻ എംപിമാർ കൂടി BJPയിൽ

പുതുതായി എത്തിയ അംഗങ്ങൾ പാർട്ടിക്ക് പുതുഊർജ്ജം നൽകുമെന്ന് സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.

  • Last Updated :
  • Share this:
    ലഖ്നൗ: സമാജ് വാദി പാർട്ടി മുൻ എംപിമാരായ സഞ്ജയ് സേഥും സുരേന്ദ്ര സിംഗ് നഗറും ബിജെപിയിൽ ചേർന്നു. രാജ്യസഭാ എം പി സഞ്ജയ് സിംഗ് കോൺഗ്രസിലെ അംഗത്വവും രാജ്യസഭാ എംപി സ്ഥാനവും ഉപേക്ഷിച്ചാണ് കോൺഗ്രസിൽ ചേർന്നത്.

    സഞ്ജയ് സിംഗിനൊപ്പം ഭാര്യ അമിത സിംഗും പാർട്ടിയിൽ ചേർന്നു. പാർട്ടിയുടെ ഉത്തർപ്രദേശ് തലവൻ സ്വതന്ത്രദേവ് സിംഗിന്‍റെ സാന്നിധ്യത്തിൽ ഞായറാഴ്ചയാണ് ഇവർ ബിജെപിയിൽ ചേർന്നത്.

    പുതുതായി എത്തിയ അംഗങ്ങൾ പാർട്ടിക്ക് പുതുഊർജ്ജം നൽകുമെന്ന് സ്വതന്ത്രദേവ് സിംഗ് പറഞ്ഞു. ജൂലൈ 31നാണ് രാജ്യസഭാ എംപി സ്ഥാനം രാജി വെക്കുകയും കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുകയും ചെയ്ത സഞ്ജയ് സിംഗും ഭാര്യയും ബി ജെ പിയിൽ ചേർന്നത്.

    കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച അവധിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

    ഒരു മിഷൻ മുൻ നിർത്തിയാണ് ബി ജെ പി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാർട്ടിയുടെ മുൻ രാജ്യസഭാംഗം നീരജ് ശേഖറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

    First published: