കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനവും വിവാദത്തിൽ; വിരമിക്കാൻ അപേക്ഷ നൽകി സംസ്കൃതം ഡീൻ
സംസ്കൃതം പി.എച്ച് ഡി പ്രവേശനത്തിൽ ക്രമക്കേടെന്നും സർവകലാശാല അധികൃതർ നിയമ വിരുദ്ധമായും അധാർമികമായും പെരുമാറുന്നുവെന്നും അധ്യാപകൻ നൽകിയ വിരമിക്കൽ അപേക്ഷയിൽ ആരോപിക്കുന്നു.

kalady university
- News18 Malayalam
- Last Updated: February 22, 2021, 9:34 PM IST
കൊച്ചി: കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് വീണ്ടും വിവാദം ഉയരുന്നു. പ്രവേശന നടപടികളിൽ ക്രമക്കേടാരോപിച്ച് സംസ്കൃത വിഭാഗം അധ്യാപകൻ വിരമിക്കാൻ അപേക്ഷ നൽകി. സംസ്കൃത വിഭാഗം പ്രൊഫസറും ഡീനുമായ ഡോ. വി ആർ മുരളീധരനാണ് അപേക്ഷ നൽകിയത്. സംസ്കൃതം പി.എച്ച് ഡി പ്രവേശനത്തിൽ ക്രമക്കേടെന്നും സർവകലാശാല അധികൃതർ നിയമ വിരുദ്ധമായും അധാർമികമായും പെരുമാറുന്നുവെന്നും അപേക്ഷയിൽ ആരോപിക്കുന്നു.
സാഹിത്യ വിഭാഗത്തിലെ ഈ വർഷത്തെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പോലും തള്ളിക്കളയുകയായിരുന്നുവെന്നും 2017 പി എച്ച് ഡി റെഗുലേഷൻസ് പാലിക്കാതെ നിയമവിരുദ്ധമായി അക്കാദമിക് താല്പര്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ മാത്രം തൽപരരായ ചിലരുടെ നേതൃത്വത്തിലാണ് സർവ്വകലാശാല അധികൃതർ തന്നെ നടപടികൾ എടുക്കുന്നതെന്നും ഡോക്ടർ വി. ആർ മുരളീധരൻ രജിസ്ട്രാർക്കു അയച്ച സ്വയം വിരമിക്കൽ അപേക്ഷയിൽ പറയുന്നു. ഏറ്റവും സുതാര്യമായും നിയമാനുസൃതമായി നടന്ന പി എച്ച് ഡി പ്രവേശനത്തെ മിനിറ്റ് പോലും നോക്കിയും വസ്തുതകൾ പരിശോധിക്കാതെ തടഞ്ഞുവച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർവകലാശാലയ്ക്കും അപമാനകരമായ പ്രവർത്തികൾ അധികൃതർ നിരന്തരം തുടരുകയാണ്. എന്താണ് ഇതിൻറെ നിയമസാധുത എന്ന് പോലും അറിയില്ല. ഇതിനു പിന്നിലെ ചേതോവികാരം ഒന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ രീതികളെ പിന്തുണയ്ക്കാനും കഴിയില്ലെന്ന് ഡോക്ടർ വി. ആർ മുരളീധരൻ രജിസ്ട്രാർക്കു അയച്ച സ്വയം വിരമിക്കൽ അപേക്ഷയിൽ പറയുന്നു. ജൂലൈ ഒന്നു മുതൽ റിട്ടയർമെൻറ് അനുവദിച്ചു തരണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്ട്രാർക്ക് പുറമേ ചാൻസലർക്കും വൈസ് ചാൻസലറും പ്രോ-വൈസ് ചാൻസലർ സംസ്കൃത സാഹിത്യം അദ്ധ്യക്ഷനും കത്ത് കൈമാറിയിട്ടുണ്ട്. Also Read- കാലടി സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തില് SFI അട്ടിമറി; വി.സിക്കെതിരെ പരാതിനല്കിയ വകുപ്പു മേധാവിയെ നീക്കി
അതേസമയം സംസ്കൃത സാഹിത്യ വിഭാഗം അധ്യക്ഷൻ ഡോക്ടർ പി വി നാരായണനെ കഴിഞ്ഞദിവസം അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കിയില്ല എന്ന് ആരോപിച്ചായിരുന്നു നടപടി എടുത്തത്. ഇതും സംസ്കൃത സാഹിത്യ വിഭാഗം പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ടുള്ളതായിരുന്നു. ഡോക്ടർ കെ ആർ അംബികയാണ് പകരം അധ്യക്ഷയായി നിയമിച്ചത്.

സംസ്കൃത സർവ്വകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവേശന പരീക്ഷയുടെ വെയിറ്റേജ് സഹിതം 12 വിദ്യാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എന്നതാണ് ആണ് പി നാരായണന് എതിരായ വീഴ്ചയായി സിൻഡിക്കേറ്റ് കണ്ടെത്തിയത്. പട്ടികയിൽ എസ് എഫ് ഐയിൽ പെട്ട ചിലർ ഉൾപ്പെടാത്തതിന്റെ പേരിൽ പ്രതിഷേധമുയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെയിറ്റേജ് മാർക്ക് ഒഴിവാക്കി പ്രവേശന പട്ടിക പുന:പ്രസിദ്ധീകരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കിയില്ല എന്ന് കണ്ടാണ് സിൻഡിക്കേറ്റ് നാരായണനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയത്. ഇതിനു ശേഷമാണ് ഇപ്പോൾ ഡോക്ടർ വി ആർ മുരളീധരൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. പി എച്ച് ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ തന്നെയാണ് ഇദ്ദേഹവും ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
സാഹിത്യ വിഭാഗത്തിലെ ഈ വർഷത്തെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ പോലും തള്ളിക്കളയുകയായിരുന്നുവെന്നും 2017 പി എച്ച് ഡി റെഗുലേഷൻസ് പാലിക്കാതെ നിയമവിരുദ്ധമായി അക്കാദമിക് താല്പര്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ മാത്രം തൽപരരായ ചിലരുടെ നേതൃത്വത്തിലാണ് സർവ്വകലാശാല അധികൃതർ തന്നെ നടപടികൾ എടുക്കുന്നതെന്നും ഡോക്ടർ വി. ആർ മുരളീധരൻ രജിസ്ട്രാർക്കു അയച്ച സ്വയം വിരമിക്കൽ അപേക്ഷയിൽ പറയുന്നു. ഏറ്റവും സുതാര്യമായും നിയമാനുസൃതമായി നടന്ന പി എച്ച് ഡി പ്രവേശനത്തെ മിനിറ്റ് പോലും നോക്കിയും വസ്തുതകൾ പരിശോധിക്കാതെ തടഞ്ഞുവച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർവകലാശാലയ്ക്കും അപമാനകരമായ പ്രവർത്തികൾ അധികൃതർ നിരന്തരം തുടരുകയാണ്. എന്താണ് ഇതിൻറെ നിയമസാധുത എന്ന് പോലും അറിയില്ല. ഇതിനു പിന്നിലെ ചേതോവികാരം ഒന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ രീതികളെ പിന്തുണയ്ക്കാനും കഴിയില്ലെന്ന് ഡോക്ടർ വി. ആർ മുരളീധരൻ രജിസ്ട്രാർക്കു അയച്ച സ്വയം വിരമിക്കൽ അപേക്ഷയിൽ പറയുന്നു. ജൂലൈ ഒന്നു മുതൽ റിട്ടയർമെൻറ് അനുവദിച്ചു തരണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രജിസ്ട്രാർക്ക് പുറമേ ചാൻസലർക്കും വൈസ് ചാൻസലറും പ്രോ-വൈസ് ചാൻസലർ സംസ്കൃത സാഹിത്യം അദ്ധ്യക്ഷനും കത്ത് കൈമാറിയിട്ടുണ്ട്.