ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ മുടി മുറിച്ച് മീനയുടെ പ്രതിഷേധം

സ്ഥലമുടമ മീന മേനോനാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്

news18
Updated: June 19, 2019, 9:19 PM IST
ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ മുടി മുറിച്ച് മീനയുടെ പ്രതിഷേധം
meena
  • News18
  • Last Updated: June 19, 2019, 9:19 PM IST
  • Share this:
കൊച്ചി: പറവൂര്‍ ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിച്ചതിനെതിരെ മുടി മുറിച്ചു പ്രതിഷേധം. സ്ഥലമുടമ മീന മേനോനാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. വലിയ പൊലീസ് സന്നാഹത്തോടെ എത്തിയാണ് വൈദ്യുത ബോര്‍ഡ് മരച്ചില്ലകള്‍ മുറിച്ചത്.

ടവറിനു സമീപമുള്ള 13.5 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ ഉള്ള മരച്ചില്ലകളാണ് മുറിക്കുന്നത്. ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് വൈദ്യുത ടവറിനു സമീപമുള്ള എട്ടു മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലമുടമ മീന മേനോന് കെഎസ്ഇബി നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ മരച്ചില്ലകള്‍ മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശാന്തി വനം സംരക്ഷണ സമിതി തടഞ്ഞു.

Also Read: പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ താല്‍കാലികമായി പിന്മാറി. പിന്നീട് ഉച്ചക്കു ശേഷം മൂന്നു മണിയോടെ കൂടുതല്‍ ഉദ്യോഗസ്ഥരും പൊലീസുമെത്തി. മരച്ചില്ലകള്‍ മുറിക്കാന്‍ തുടങ്ങി. ഇതോടെയാണ് സ്ഥലമുടമ മുടി മുറിച്ച് പ്രതിഷേധിച്ചത്.

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കേസ് തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. ശിഖരം മുറിക്കാനെന്ന പേരില്‍ മരങ്ങള്‍ മുറിക്കാനാണ് കെഎസ്ഇബിയുടെ നീക്കമെന്നാണ് സ്ഥലം ഉടമയുടെ ആരോപണം.

First published: June 19, 2019, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading