നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ‘ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് നല്ലോണം ചൊറിയുക': പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

  ‘ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ മാറിയിരുന്ന് നല്ലോണം ചൊറിയുക': പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്

  തന്റെ രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

  മോദി, സന്തോഷ് പണ്ഡിറ്റ്

  മോദി, സന്തോഷ് പണ്ഡിറ്റ്

  • Share this:
   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശരണം വിളിയെ വിമർശിച്ചവരോട് മറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകവേയിരുന്നു മോദി ശരണം വിളിച്ചത്. കൈകള്‍ മുകളിലേക്കുയര്‍ത്തി സ്വാമിയേ ശരമണയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു മോദി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണില്‍ എത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

   എൽഡിഎഫ്- യുഡിഎഫ് മുന്നണികള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചിരുന്നു. ദുര്‍ഭരണത്തിന് എതിരായും അടിച്ചമര്‍ത്തലുകള്‍ക്ക് എതിരായും ജനങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.

   'സ്വാമിയേ ശരണം അയ്യപ്പ എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു അഡ്ജസ്റ്റ് ചെയ്യുക' എന്നാണ് സന്തോഷ് പണ്ഡിറ്റ് തന്റെ പ്രതികരണത്തിന്റെ വാൽക്കഷണമായി ചേർക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണ പോസ്റ്റിന്റെ പൂർണ്ണ രൂപം
   ചുവടെ വായിക്കാം:

   പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം:   പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടകത്തിൽ "സ്വാമിയെ ശരണം അയ്യപ്പ" എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും , മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു .   "സ്വാമിയേ ശരണം അയ്യപ്പ" എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?)

   ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് .   ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ "സ്വാമിയെ ശരണം അയ്യപ്പ " എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ?

   ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്ക്ക് അയ്യപ്പ സ്വാമി .

   അയ്യപ്പ ദര്ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള് പോകുന്നത്.

   മതസൗഹാര്ദ്ദത്തിന്റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും.. വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് .   മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ?   ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ?   ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത് .   കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ .. ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ?   അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന് .   (വാൽകഷ്ണം ..."സ്വാമിയേ ശരണം അയ്യപ്പ " എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക ...എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ.ചിലപ്പോൾ ഒരു ആശ്വാസം കിട്ടും

   )   By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)

   Published by:user_57
   First published:
   )}