HOME » NEWS » Kerala » SANU MOHAN ARRESTED IN KARNATAKA WILL REACH KOCHI TONIGHT OR TOMORROW MORNING

സനു മോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; ഇന്ന് രാത്രിയോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും

സനു മോഹന്‍ കൊല്ലൂര്‍ മുകാംബികയില്‍ ആറു ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്

News18 Malayalam | news18-malayalam
Updated: April 18, 2021, 2:54 PM IST
സനു മോഹന്‍ കര്‍ണാടകയില്‍ അറസ്റ്റില്‍; ഇന്ന് രാത്രിയോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും
News18 Malayalam
  • Share this:
മംഗളൂരു: ദുരൂഹസാഹചര്യത്തില്‍ കാണാതായ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍. ഇന്നു രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയില്‍ എത്തിക്കും. സനുമോഹനെ കര്‍ണാടകയിലെ കൊല്ലൂരിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തതായാണ് വിവരം. സനു മോഹന്‍ കൊല്ലൂര്‍ മുകാംബികയില്‍ ആറു ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

മാര്‍ച്ച് 20ന് സനു മോഹനെയെയും മകള്‍ വൈഗയെയും കാണാതായത്. എന്നാല്‍ മാര്‍ച്ച് 21ന് വൈഗയെ മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും സനു മോഹനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏപ്രില്‍ 10 മുതല്‍ 16 തീയതി വരെ സനു മോഹന്‍ ഒരു ലോഡ്ജില്‍ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ആവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായി സനു മോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയില്‍ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് സനു മോഹനെന്ന് കണ്ടെത്തിയിരുന്നു. സനു മോഹന്റെ വിവരങ്ങള്‍ ലഭ്യമാകാതെ ആയതോടെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അതേസമയം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയെ കൊലപ്പെടുത്തിയതാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്. വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയതായാണ് സൂചന. കാക്കനാട് ലബോറട്ടറിയില്‍ നടത്തിയ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ഇക്കാര്യത്തില്‍ വിരങ്ങള്‍ ലഭിച്ചത്. വൈഗയ്ക്ക് മദ്യം നല്‍കിയ ശേഷം പുഴയില്‍ തള്ളിയിടുകയായിരുന്നോ എന്നാണ് സംശയം.
Published by: Jayesh Krishnan
First published: April 18, 2021, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories