• HOME
  • »
  • NEWS
  • »
  • kerala
  • »
  • SARADA MISSION VICE PRESIDENT AJAYAPRANA MATAJI PASSES AWAY1

OBIT | ശാരദാ മിഷൻ ഉപാധ്യക്ഷ അജയപ്രാണ മാതാജി സമാധിയായി

Ajayaprana Mataji | സംസ്കാരം ഇന്ന് തൃശ്ശൂർ ശാരദ മഠത്തിൽ നടക്കും.

അജയപ്രാണ മാതാജി

അജയപ്രാണ മാതാജി

  • Share this:
    തിരുവനന്തപുരം: ശാരദാമിഷന്റെയും രാമകൃഷ്ണ ശാരദ മിഷന്റെയും ആഗോള ഉപാധ്യക്ഷയായ അജയപ്രാണ മാതാജി തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണ ആശുപത്രിയിൽ ഇന്നലെ സമാധിയായി. 93 വയസായിരുന്നു. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരം ശാരദ മഠത്തിൽ പൊതു ദർശനത്തിനു വച്ചു. സംസ്കാരം ഇന്ന് തൃശ്ശൂർ ശാരദ മഠത്തിൽ നടക്കും.

    1973 ൽ തിരുവനന്തപുരത്ത് രാമകൃഷ്ണ ശാരദ മിഷൻ സ്ഥാപിച്ച സന്യാസിനിയാണ് അജയപ്രാണമാതാ. 1982ൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ശാരദ മിഷന്റെ കേന്ദ്രം അജയപ്രാണമാതാജിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.30 വർഷം സിഡ്‌നിയിലെ കേന്ദ്രത്തിന്റെ ചുമതല വഹിച്ചു.

    TRENDING:ഡൽഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട് ഇറങ്ങിയ ആറുപേർക്ക് രോഗലക്ഷണം
    [PHOTOS]
    മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]

    2011ൽ ഇന്ത്യയിൽ തിരിച്ചെത്തി തൃശ്ശൂരുള്ള കേന്ദ്രത്തിന്റെ ചുമതലയേറ്റു. വിദേശ രാജ്യങ്ങളിൽ പ്രശസ്തമായ പ്രഭാഷണങ്ങൾ നടത്തി. കേരളത്തിലും വിദ്യാർത്ഥികൾക്ക് ആത്മീയ പഠന കേന്ദ്രങ്ങളുടെ ചുമതല വഹിച്ചു. ശാരദ മിഷന്റെ ആചാര്യ പദവി സ്ഥാനവും വഹിച്ചിട്ടുണ്ട്. നിരവധി പ്രശസ്തമായ ആത്മീയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ആയിരത്തോളം ശിഷ്യരും അജയപ്രാണമാതാജിയ്ക്കുണ്ട്. കൂറൂർ ഇല്ലത്തെയും കനവല്ലി മനയിലേയും അംഗമാണ്.
    Published by:Rajesh V
    First published:
    )}