ഇന്റർഫേസ് /വാർത്ത /Kerala / 'സൗഹൃദമോ പ്രണയമോ കാമമോ മറ്റേതെങ്കിലും ബന്ധമോ ഉണ്ടായിരുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിക്കുന്നവരെ വിശ്വസിക്കരുത്': ശാരദക്കുട്ടി

'സൗഹൃദമോ പ്രണയമോ കാമമോ മറ്റേതെങ്കിലും ബന്ധമോ ഉണ്ടായിരുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിക്കുന്നവരെ വിശ്വസിക്കരുത്': ശാരദക്കുട്ടി

social media

social media

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: അശ്ലീല വീഡിയോകൾ സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പ്രമുഖ സീരിയൽ നടിക്കുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ കുറിപ്പ്. സൗഹൃദമോ പ്രണയമോ കാമമോ മറ്റേതെങ്കിലും ബന്ധമോ ഉണ്ടായിരുന്ന സമയത്ത് പറയുന്ന/ ചെയ്യുന്ന കാര്യങ്ങൾ, അയക്കുന്ന സന്ദേശങ്ങൾ ഒക്കെ വീഡിയോ/ഓഡിയോ/സ്ക്രീൻ ഷോട്ട് രേഖകളായി സൂക്ഷിക്കുന്നവരെ വിശ്വസിക്കരുതെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  സൗഹൃദമോ പ്രണയമോ കാമമോ മറ്റേതെങ്കിലും ബന്ധമോ ഉണ്ടായിരുന്ന സമയത്ത് പറയുന്ന/ ചെയ്യുന്ന കാര്യങ്ങൾ, അയക്കുന്ന സന്ദേശങ്ങൾ ഒക്കെ വീഡിയോ/ഓഡിയോ/സ്ക്രീൻ ഷോട്ട് രേഖകളായി സൂക്ഷിക്കുന്നവരെ,ആണോ, പെണ്ണോ ആകട്ടെ, അവരെ വിശ്വസിക്കരുത്. അവർ വലിയ ചതി ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ്. ഏകപക്ഷീയമായേ അവരതു പുറത്തുവിടൂ. തന്റെ സുരക്ഷിതത്വം പരമാവധി ഉറപ്പാക്കാനുള്ള ചതി അവരിൽ സഹജമായുണ്ടായിരിക്കും.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അടയാളങ്ങൾ മനസ്സിലാണുണ്ടാകേണ്ടത്. പിന്നീടു വേണ്ടി വരുമെന്ന ആലോചനപോലും അശ്ലീലമാണ്. അത്തരക്കാർ സാമൂഹിക വിപത്തുകളാണ്. ആണായാലും പെണ്ണായാലും. ഒരിക്കൽ നൽകിയ സ്നേഹത്തിന് / വിശ്വാസത്തിന് ലഭിച്ച ശിക്ഷയായി അത്തരം അനുഭവങ്ങളെ കാണാൻ ഞാനെന്നെ പണ്ടേ ശീലിപ്പിച്ചിട്ടുണ്ട്.

  വിശ്വസിക്കുന്നതിലും സുരക്ഷിതം അവിശ്വസിക്കുന്നതാണ് എന്നെന്നെ ബോധ്യപ്പെടുത്തിത്തന്നത് ഒരു കൗമാരക്കാരി പെൺകുട്ടിയാണ്.

  First published:

  Tags: Crime, Kerala news, Porn website, Sex, Sexual talk, Social media, Social media posts, Women abuse, അശ്ലീല സംഭാഷണം, പോൺ വെബ്സൈറ്റ്, സ്ത്രീകളെ ശല്യപ്പെടുത്തുക