ഒന്നര വയസ്സുകാരന്റെ കൊലപാതകം: ശരണ്യയുടെ കാമുകനെ വീണ്ടും ചോദ്യം ചെയ്തു

കാമുകൻ നിതിന്റെ മൊഴിയും പൂർണമായി വിശ്വാസത്തിലെടുക്കാതെ പൊലീസ്. നിതിൻ തൻറെ അടുത്ത കൂട്ടുകാരനാണ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശരണ്യയുടെ ഭർത്താവ് പ്രണവ്.

News18 Malayalam | news18
Updated: February 22, 2020, 2:12 PM IST
ഒന്നര വയസ്സുകാരന്റെ കൊലപാതകം:  ശരണ്യയുടെ കാമുകനെ വീണ്ടും ചോദ്യം ചെയ്തു
ശരണ്യ
  • News18
  • Last Updated: February 22, 2020, 2:12 PM IST
  • Share this:
കണ്ണൂരിൽ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകനായ നിതിനെ  പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്തു. കേസിനെ സംബന്ധിച്ച് കൂടുതൽ നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കുട്ടിയുടെ അമ്മ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആദ്യഘട്ടത്തിൽ പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തില്ല. അതാണ് കേസിൽ അത്ഭുതകരമായ വഴിത്തിരിവിന് ഇടയാക്കിയത്. സമാനമായി നിതിൻ ആദ്യ ദിവസങ്ങളിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും അതേപടി വിശ്വസിക്കാനും പോലീസ് തയ്യാറായിട്ടില്ല.

ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വീണ്ടും നിതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം തുടർന്നു. സംഭവ ദിവസം പ്രദേശത്ത് എവിടെയെങ്കിലും നിതിനിന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിച്ചത്. സമീപത്തുളള സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് ചില സംശയങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. കാമുകനോട് രൂപസാദൃശ്യമുള്ള യുവാവ് സംഭവ ദിവസം പ്രദേശത്തുകൂടി സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Also Read-ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാൻ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം വീട്ടിലെത്തി ഉറങ്ങി

ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ച നിതിനിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയ്യാൾ അന്ന് കണ്ണൂരിൽ നിന്ന് നേരെ എറണാകുളത്തേക്കാണ് പോയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിതിൻ ഇന്ന് വീണ്ടും കണ്ണൂരിലെത്തിയത്.

കഴിഞ്ഞദിവസം നിതിൻ ആത്മഹത്യ ചെയ്തുവെന്ന സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. കണ്ണൂരിൽ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു എന്നായിരുന്നു തെറ്റായ പ്രചരണം. കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയാണ് നിതിൻ മരിച്ചു എന്ന നിലയിൽ തെറ്റായ പ്രചരണത്തിന് വഴിവെച്ചത്. കൂട്ടുകാരോട് തനിക്ക് മരിക്കുക അല്ലാതെ മറ്റ് പോംവഴികൾ ഇല്ല എന്ന് നിതിൻ പറഞ്ഞതായും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചു. ഈ വ്യാജ പ്രചരണം എങ്ങനെ ആരംഭിച്ചു എന്നതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർത്ത പ്രചരിച്ച രീതികളെ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് സിറ്റി പൊലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

Also Read- ഒന്നരവയസുകാരനെ കൊന്നത് 'അമ്മ; ലക്ഷ്യം കാമുകനൊപ്പമുള്ള ജീവിതമെന്ന് പോലീസ്

അതേസമയം നിതിൻ തൻറെ അടുത്ത കൂട്ടുകാരനാണ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ശരണ്യയുടെ ഭർത്താവ് പറഞ്ഞു. "നിതിൻ എന്റെ സഹോദരനെ വീടിനടുത്താണ് താമസിക്കുന്നത്. അയാളെ അറിയാം എന്നല്ലാതെ അതിൽ കൂടുതൽ ബന്ധങ്ങൾ ഒന്നും തന്നെയില്ല"എന്നാണ് പ്രണവ് ന്യൂസ് 18 നോട് പറഞ്ഞത്. ശരണ്യയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്ന കാര്യം പോലീസ് പറയുമ്പോൾ മാത്രമാണ് താൻ അറിഞ്ഞത് എന്നും പ്രണവ് പറഞ്ഞു.

ഒന്നരവയസുകാരൻ വിയാനെ കൊലപ്പെടുത്താൻ നിതിൻ ആവശ്യപ്പെട്ടില്ലെങ്കിൽ പിന്നെ ശരണ്യ എന്തിന് അത് ചെയ്തു എന്നതാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. വിചാരണ സമയത്ത് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാവും അന്വേഷണസംഘത്തെ മുന്നിലെ പ്രധാന വെല്ലുവിളി.
First published: February 22, 2020, 1:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading