ഒന്നരവയസുകാരനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

കണ്ണൂര്‍ തയ്യില്‍ ശരണ്യ- പ്രണവ് ദമ്പതികളുടെ മകന്‍ വിയാനെയായിരുന്നു മരിച്ച നിലയില്‍ തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്

News18 Malayalam | news18
Updated: February 27, 2020, 5:01 PM IST
ഒന്നരവയസുകാരനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ
പൊലീസ് അറസ്റ്റ് ചെയ്ത ശരണ്യ
  • News18
  • Last Updated: February 27, 2020, 5:01 PM IST
  • Share this:
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. വലിയന്നൂർ സ്വദേശി നിതിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതക പ്രേരണാകുറ്റം ചുമത്തി.

കൊലപാതകം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് നിതിന്‍റെ പങ്ക് തെളിഞ്ഞത്. നിതിന്‍റെ പ്രേരണയെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിന് മൊഴി നൽകിയിരുന്നു.

ഒന്നര വയസുകാരന്‍റെ കൊലപാതകം: അമ്മ പ്രതിയാണെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ

തുടർന്ന് നിതിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഗൂഡാലോചയിൽ പങ്കുണ്ടെന്ന് വ്യക്തമായത്.

ശരണ്യയുടെ ആഭരണങ്ങൾ നിതിൻ കൈക്കലാക്കിയിരുന്നു. ശരണ്യയെക്കൊണ്ട് ലോൺ എടുപ്പിച്ചതിന്‍റെ രേഖകൾ നിതിന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ തയ്യില്‍ ശരണ്യ- പ്രണവ് ദമ്പതികളുടെ മകന്‍ വിയാനെയായിരുന്നു മരിച്ച നിലയില്‍ തയ്യിൽ കടപ്പുറത്ത് പത്തു ദിവസം മുമ്പ് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു. ശരണ്യയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കാമുകന് പങ്കുണ്ടെന്ന് വെളിപ്പെട്ടത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു.
First published: February 27, 2020, 4:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading