• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രിയപ്പെട്ട മത്തിക്ക് വില കുത്തനെ ഉയരുന്നു

പ്രിയപ്പെട്ട മത്തിക്ക് വില കുത്തനെ ഉയരുന്നു

ഏതായാലും വില ഇങ്ങനെ വർദ്ധിക്കുന്നതോടെ ഇഷ്ടമത്സ്യങ്ങൾ വലിയ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് നാട്ടുകാർക്ക്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തി ഉൾപ്പെടെയുള്ളവയ്ക്ക് വില കുത്തനെ ഉയരുന്നു. തമിഴ്നാട്ടിൽ ട്രോളിങ് നിരോധനം തുടങ്ങിയതും കേരളത്തിൽ ലഭ്യത കുറഞ്ഞതുമാണ് വില വർധനയ്ക്ക് കാരണം. മത്തി കിലോക്ക് 200 രൂപയ്ക്ക് മുകളിലാണ് മാർക്കറ്റുകളിലെ വില.

    ഒരു കാലത്ത് സഞ്ചിയിൽ വാരി നൽകിയിരുന്ന മത്സ്യമായിരുന്നു മത്തി. എന്നാൽ, ഇന്ന് ഒരു കിലോ മത്തിക്ക് കോഴിക്കോട് മാർക്കറ്റിലെ വില 200 രൂപയാണ്. മത്തിക്ക് മാത്രമല്ല അയല, നത്തോലി, മാന്തൾ എന്നിവയ്ക്കും വില വർദ്ധിച്ചു. അയലയ്ക്ക് - 250, നത്തോലി - 180, മാന്തൾ - 240 എന്നിങ്ങനെയാണ് വില.

    മാറിനിന്നത് തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചു; തുറന്നു പറഞ്ഞ് മുരളീധരൻ

    ഉൾപ്രദേശങ്ങളിൽ വിൽപനക്കെത്തുമ്പോൾ വില ഇനിയും കൂടും. ഏതായാലും വില ഇങ്ങനെ വർദ്ധിക്കുന്നതോടെ ഇഷ്ടമത്സ്യങ്ങൾ വലിയ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ് നാട്ടുകാർക്ക്. കനത്ത ചൂടു മൂലം കടലിൽ മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടിലെ ട്രോളിംഗ് നിരോധനവുമാണ് വില കുത്തനെ ഉയരാൻ കാരണം. വേനൽമഴയത്ത് സാധാരണ ചാകര ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുമുണ്ടായിട്ടില്ല.

    First published: