ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിത

ലോക് സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സരിത.എസ്.നായർ മത്സരിക്കും.

news18
Updated: March 28, 2019, 12:32 PM IST
ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിത
സരിത എസ്. നായർ
  • News18
  • Last Updated: March 28, 2019, 12:32 PM IST
  • Share this:
കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സരിത.എസ്.നായർ മത്സരിക്കും. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഹൈബി ഈഡനെതിരെയാണ് തന്‍റെ മത്സരമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. നാമനിർദ്ദേശ പത്രിക വാങ്ങാൻ എറണാകുളം കളക്ടറേറ്റിൽ എത്തിയപ്പോളാണ് സരിത ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം മിക്ക രാഷ്ട്രീയ പാർട്ടികളും തന്നെ തട്ടിപ്പു കേസിലെ പ്രതിയെന്നാണ് ആരോപിക്കുന്നത്. എം.പി ആയി പാർലമെന്‍റിനകത്ത് പോയിരിക്കാനുള്ള ആഗ്രഹം കൊണ്ടോ കൊതി കൊണ്ടോ അല്ല താൻ മത്സരിക്കുന്നത്. പാർട്ടിയുടെ പിന്തുണയുണ്ടെങ്കിൽ ഏതു ക്രിമിനലിനും രാജ്യം ഭരിക്കുന്ന ആളായി ഇരിക്കാൻ കഴിയും എന്ന സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനു വേണ്ടിയാണ് താൻ മത്സരിക്കുന്നത്.

ജനപ്രതിനിധിയാകാൻ അവർക്ക് ഒരു വെള്ള ഷർട്ടിന്‍റെയും വെള്ള മുണ്ടിന്‍റെയും മേലാപ്പ് മാത്രം മതി. താൻ ഒരു പാർട്ടിയുടെയും അടിസ്ഥാനത്തിലല്ല മത്സരിക്കുന്നത്. വ്യക്തിപരമായിട്ട് കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരം ആളുകൾക്കെതിരെ പൊരുതി കൊണ്ടിരിക്കുകയാണ്.

മലക്കം മറിഞ്ഞ് ഉമ്മൻ ചാണ്ടി; 'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല'

ഹൈബി ഈഡനെതിരെയാണ് താൻ മത്സരിക്കുന്നത്. കേസിൽ പ്രതികളായ ആളുകൾക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിരവധി കത്തുകൾ അയച്ചിരുന്നു. എന്നാൽ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കാത്തു നിൽക്കുന്ന ഒരാൾ ഇതുവരെ ഇതിനൊരു മറുപടിക്കത്ത് അയയ്ക്കുക പോലും ചെയ്തിട്ടില്ല. എന്നാൽ ഹൈബി ഈഡനും കെ.സി വേണുഗോപാലും ഉൾപ്പെടെ താൻ ആരോപണം ഉന്നയിച്ച ആർക്കെതിരെയും രാഹുൽ ഗാന്ധി നടപടിയെടുത്തിട്ടില്ല.

അതിനെ ചോദ്യം ചെയ്തുള്ള ഒരു പ്രവർത്തനമാണ് താൻ തെരഞ്ഞെടുപ്പിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നും സരിത പറഞ്ഞു.

First published: March 28, 2019, 12:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading