സുൽത്താൻ ബത്തേരി: അഞ്ചാം ക്ലാസുകാരിയായ ഷെഹല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ട ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗേറ്റും കമാനവും കണ്ടാൽ ആരുമൊന്നു ഞെട്ടും. പടുകൂറ്റൻ കമാനവും ഗേറ്റുമുള്ള ഈ സ്കൂളിൽ പാമ്പിൻ പൊത്തുള്ള ക്ലാസ് മുറികളുണ്ടെന്നത് ആർക്കും വിശ്വസിക്കാനാകാത്ത യാഥാർഥ്യമാണ്. കമാനത്തോടു ചേർന്നുള്ള ബഹുനില മന്ദിരത്തിനും പിന്നാമ്പുറത്താണ് കുരുന്നിന്റെ ജീവനെടുത്ത ദുര്യോഗ കാഴ്ചകളുള്ള ക്ലാസ് മുറികളുള്ളത്.
ലക്ഷങ്ങൾ മുടക്കി കമാനവും ഗേറ്റും പണിതവർക്ക് ഒരു പിടി സിമന്റുപയോഗിച്ച് പമ്പിൻപൊത്ത് അടച്ചുകൂടേയെന്ന ചോദ്യമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്. സ്കൂളുകൾ ഹൈടെക് ആയെന്നു മേനി നടിക്കുന്ന വിദ്യാഭ്യാസ വകുപ്പും ഷെഹലയുടെ ദാരുണാന്ത്യത്തോടെ നാണക്കേടിലായിരിക്കുകയാണ്.
ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും വൈസ്പ്രിൻസിപ്പലിനെയും സസ്‌പെന്‍ഡ് ചെയ്തു. ഇതു കൂടാതെ സ്കൂൾ പിടിഎ പിരിച്ചുവിട്ടിട്ടുമുണ്ട്. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറെയും ചുമതലപ്പെടുത്തി.
ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടർക്ക് നൽകിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Also Read
ബാലാവകാശ കമ്മീഷൻ കേസെടുത്തുഡിഎംഒ നടത്തിയ പ്രാഥമികാന്വേഷണത്തില്‍വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ആഭ്യന്തര വിജിലന്‍സിനെ അന്വേഷണം ഏൽപ്പിച്ചത്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
Also Read
ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ച: മുല്ലപ്പള്ളി