HOME » NEWS » Kerala » SASI THAROOR EXPLANATION ABOUT JOB SCAM ALLEGATION NEW

യു.എ.ഇ. കോൺസുലേറ്റിൽ ജോലി: പി.എ പണം തട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശശി തരൂർ

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ശശി തരൂര്‍ എം.പിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു

news18
Updated: February 28, 2019, 9:07 PM IST
യു.എ.ഇ. കോൺസുലേറ്റിൽ ജോലി: പി.എ പണം തട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്  ശശി തരൂർ
ശശി തരൂർ
  • News18
  • Last Updated: February 28, 2019, 9:07 PM IST
  • Share this:
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ ജോലി വാഗ്ജാനം ചെയ്തു പേഴ്സൺൽ സ്റ്റാഫ് പണം തട്ടിയെന്ന ആരോപണം തെറ്റെന്ന് ശശി തരൂർ എം.പി. തന്‍റെ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ റാമിന്‍റേതെന്ന പേരിൽ സിസിലിപുരം ജയകുമാർ എന്നയാളുടെ ഫോണിൽനിന്ന് പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെ വിളിച്ചത്. ഇതുസംബന്ധിച്ച പരാതി നവംബർ എട്ടിന് ഡിജിപിക്ക് നൽകിയിരുന്നതായി ശശി തരൂർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. തന്‍റെ പരാതി സ്വീകരിച്ചതായി നവംബർ ഒമ്പതിന് അക്ക്നോളജ്മെന്‍റ് ലഭിക്കുകയും ചെയ്തതാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വീണ്ടും ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. ആദ്യ പരാതിയിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ഹൈക്കോടതിയെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജോലി വാഗ്ദാനം ചെയ്ത് പി.എ പണം തട്ടിയെടുത്തു; തരൂരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് ശശി തരൂര്‍ എം.പിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം നല്‍കി തരൂരിന്റെ പി.എ വഴി 10 ലക്ഷം തട്ടിയെടുത്തെന്നാണ് ഹര്‍ജി. പി.എ പണം തട്ടിയെടുത്തെന്ന പരാതി നല്‍കിയിട്ടും എം.പി നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹർജി പരിഗണിച്ച കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശി ആര്‍ രജിതയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് തുറക്കാനിരുന്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റായ പ്രവീണ്‍ 10,74500 രൂപ തട്ടിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ശശിതരൂരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കി. ഈ പരാതിയിലും നടപടിയുണ്ടായില്ല. അതിനാല്‍ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
First published: February 28, 2019, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories