• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

'പറഞ്ഞത് കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമെങ്കില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയാകുകയെന്ന്': തരൂര്‍


Updated: January 12, 2019, 6:02 PM IST
'പറഞ്ഞത് കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമെങ്കില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയാകുകയെന്ന്': തരൂര്‍

Updated: January 12, 2019, 6:02 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാലും രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നില്ല എന്ന നിലയില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധമാണെന്ന് ശശി തരൂര്‍ എംപി. "കഴിഞ്ഞദിവസം കോഴിക്കോട് നടന്ന പരിപാടിയില്‍ പറഞ്ഞത് 2019 ല്‍ കോണ്‍ഗ്രസിനാണ് ഭൂരിപക്ഷമെങ്കില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രിയാകുകയെന്നാണ്. അഥവാ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ യു.പി.എയിലെ ഘടകകക്ഷികളുടെ കൂടി അഭിപ്രായം പരിഗണിക്കേണ്ടിവരും. എന്നാല്‍ 2004ല്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്റെ നേതാവിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത്"- തരൂര്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി. സഖ്യകക്ഷികളുടെ അഭിപ്രായം സ്വീകരിക്കുമെന്നു പറഞ്ഞത് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നില്ലെന്ന വ്യാഖ്യാനത്തില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയത്.

2004ല്‍ സോണിയാ ഗാന്ധി നയിച്ച കോണ്‍ഗ്രസായിരുന്നു ലോക്സഭയില്‍ വലിയ ഒറ്റക്കക്ഷി. ഘടകകക്ഷികളും സോണിയ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും യുപിഎ അധ്യക്ഷയായിരുന്ന അവര്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് മന്‍മോഹന്‍ സിങ് ആ സ്ഥാനത്തേക്കു വന്നത്. അന്ന് കോണ്‍ഗ്രസ് നയിച്ച യുപിഎയ്ക്ക് 218 സീറ്റുകളാണ് ഉണ്ടായിരുന്നത്. ബിജെപി നയിച്ച എന്‍.ഡിഎ 181 സീറ്റ് നേടി.അന്ന് കോണ്‍ഗ്രസിന് 145ഉം ബിജെപിക്ക് 138 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 59 സീറ്റുണ്ടായിരുന്ന ഇടതുപാര്‍ട്ടികളുടെ സഹായത്തോടെയാണ് അന്ന് യുപിഎ അധികാരത്തിലേറിയത്.

രാഹുലിന്റെ പ്രധാനമന്ത്രി പദം: സഖ്യകക്ഷികളുടെ അഭിപ്രായം കോൺഗ്രസ് പരിഗണിക്കും
Loading...

എന്നാല്‍ അന്നത്തെ അവസ്ഥയില്‍നിന്ന് നിലവില്‍ ലോക്‌സഭയില്‍ 47 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസും 86 സീറ്റുമാണ് യുപിഎയ്ക്കുള്ളത്. 2019ല്‍ മറ്റുകക്ഷികളും ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവന ചര്‍ച്ചയായത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ വാക്കിന് ചെവികൊടുക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കേണ്ടിവരുമെന്ന് തരൂര്‍ പറഞ്ഞത്.

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകന്‍' എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഭാവി പ്രധാനമന്ത്രിയെ സംബന്ധിച്ച് തരൂരിന്റെ പ്രതികരണം.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍