പ്രചാരണത്തിലെ ഉദാസീനത:എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകാൻ പറ്റില്ലെന്ന് തരൂർ

കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനിറങ്ങിയില്ലെന്ന് എഐസിസിക്ക് പരാതി നൽകിയിട്ടില്ലെന്നും തരൂർ

news18
Updated: May 8, 2019, 8:18 AM IST
പ്രചാരണത്തിലെ ഉദാസീനത:എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകാൻ പറ്റില്ലെന്ന് തരൂർ
ശശി തരൂർ
  • News18
  • Last Updated: May 8, 2019, 8:18 AM IST
  • Share this:
തിരുവനന്തപുരം: മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉദാസീനത കാട്ടിയ എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകാൻ പറ്റില്ലെന്ന് ശശി തരൂർ. തിരുവനന്തപുരം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്ന് ആരോപണമുയർന്ന എല്ലാവർക്കും ക്ലീൻ ചിറ്റ് നൽകാനാവില്ലെന്ന കാര്യം പ്രമുഖ മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് തരൂർ തുറന്നു പറഞ്ഞത്.

Also Read-'തോമാശ്ലീഹാ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ കേശവൻ നായർ': PC ജോർജ്

കോൺഗ്രസ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്ന് താൻ എഐസിസിക്ക് പരാതി നൽകിയിട്ടില്ലെന്നും അങ്ങനെയൊരു കത്താ താൻ കണ്ടിട്ടില്ലെന്നും തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി. 6 ആഴ്ചയോളം പ്രചാരണത്തിന് ലഭിച്ചതിനാൽ പ്രവർത്തകരെ ഊർജസ്വലരാക്കാൻ കഴിഞ്ഞു. അവസാന മൂന്നാഴ്ച വളരെ നല്ല രീതിയിൽ തന്നെ പ്രചാരണം നടന്നുവെന്ന കാര്യവും തരൂർ പ്രത്യേകം പരാമർശിച്ചു.

Also Read-'കൊല്ലം ബൈപ്പാസ് 46 കൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്?'

പ്രീപോൾ സർവെഫലങ്ങളെക്കുറിച്ചുള്ള തന്റെ നിലപാടുകളും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സർവേകൾക്ക് ഒരടിസ്ഥാനവുമില്ലെന്നാണ് തരൂർ അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം പേർ വോട്ടു ചെയ്യുന്ന മണ്ഡലത്തിൽ 250 പേരോട് ചോദിച്ചാണ് ഫലം പ്രവചിക്കുന്നതെന്നാണ് വിമർശനം. എന്നാൽ ബിജെപിക്ക് മുൻതൂക്കമെന്ന പ്രവചനം പരന്നതോടെ അപകടം മണത്ത വോട്ടർമാർ കോൺഗ്രസിന് വോട്ട് ചെയ്തെന്ന പ്രയോജനം ഇത് മൂലം ഉണ്ടായെന്നും തരൂർ പറയുന്നു. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന പ്രതീക്ഷയും തരൂർ പങ്കു വച്ചിട്ടുണ്ട്.

Published by: Asha Sulfiker
First published: May 8, 2019, 8:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading