HOME » NEWS » Kerala » SASI THAROOR TO APPROACH ELECTION COMMISSION IN SQUEAMISHLY

squeamishly: 'നുണപ്രചരണം അതിരുകടക്കുന്നു' തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ശശി തരൂര്‍

ട്വിറ്ററില്‍ കുറിച്ച ഇംഗ്‌ളീഷ് വാക്കിന്റെ അര്‍ഥം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുന്നതാണ് ശശി തരൂരിനെ പ്രകോപിപ്പിച്ചത്

news18india
Updated: March 30, 2019, 7:07 PM IST
squeamishly: 'നുണപ്രചരണം അതിരുകടക്കുന്നു' തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ശശി തരൂര്‍
ശശി തരൂർ- ട്വിറ്റർ
  • Share this:
തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികളെ ആക്ഷേപിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശശി തരൂര്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാൻ ഒരുങ്ങുന്നു. ട്വിറ്ററില്‍ കുറിച്ച ഇംഗ്‌ളീഷ് വാക്കിന്റെ അര്‍ഥം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുന്നതാണ് ശശി തരൂരിനെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയ എതിരാളികള്‍ നടത്തുന്നത് ശുദ്ധ നുണപ്രചരണമാണെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ തരൂര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച 'squeamishly' എന്ന വാക്കാണ് എതിരാളികള്‍ ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. സ്ക്വീമിഷ്‍ലി വെജിറ്റേറിയന്‍ എന്നതുകൊണ്ട് തരൂര്‍ ഉദ്ദേശിച്ചത് സസ്യഭക്ഷണം നിര്‍ബന്ധമാക്കിയ ആള്‍ എന്നാണ്. എന്നാല്‍ ഈ എന്ന വാക്കിന് ഓക്കാനം വരുന്നത് എന്ന അര്‍ഥം കൂടി ഡിക്ഷണറിയിലുണ്ട്. നെയ്യാറ്റിന്‍കരയിലെ മല്‍സ്യമാര്‍ക്കറ്റില്‍ ലഭിച്ച വരവേല്‍പ്പിന്റെ ചിത്രത്തിനൊപ്പം സ്ക്വീമിഷ്‍ലി ചേര്‍ത്തത് ഈ അര്‍ഥത്തിലാണെന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം. ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമമാണെന്ന് തരൂര്‍ ആരോപിച്ചു.

Also read: 'squeamishly' ഓക്കാനമെന്ന് എതിരാളികള്‍; ഇടതു രാഷ്ട്രീയക്കാർക്ക് ഇംഗ്ലീഷ് അറിയാത്തതിന്റെ കുഴപ്പമെന്ന് തരൂര്‍

മത്സ്യത്തൊഴിലാളി നേതാക്കളെക്കൂടി കൂട്ടിയാണ് തരൂര്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ഓര്‍ഡര്‍ ഡെലിവേര്‍ഡ് എന്ന ഇംഗ്ളീഷ് വാചകത്തെ കല്‍പ്പന പ്രസവിച്ചു എന്ന് തര്‍ജമ ചെയ്യുന്നതിന് തുല്യമാണ് ആരോപണമെന്ന് തരൂര്‍ ട്വിറ്ററില്‍ പരിഹസിക്കുകയും ചെയ്തു.
First published: March 30, 2019, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories