തൃശൂർ: സിപിഎമ്മിന് വോട്ട് നൽകി വോട്ടവകാശം പാഴാക്കരുതെന്ന് ശശി തരൂർ എം.പി. ഓരോ വിഷയങ്ങളിലും യാഥാർഥ്യം തിരിച്ചറിയാൻ കമ്യൂണിസ്റ്റുകാർക്ക് അഞ്ചോ പത്തോ വർഷം വേണം. കംപ്യൂട്ടറിനും മൊബൈൽ ഫോണിനുമെതിരെ കമ്മ്യൂണിസ്റ്റുകാർ നടത്തിയ പ്രതിഷേധങ്ങൾ എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും ശശി തരൂർ പറഞ്ഞു. തൃശൂരിൽ DCC ആരംഭിച്ച പൊളിറ്റിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് ശശി തരൂർ പറഞ്ഞു. ബിജെപി ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തെ മൃദുഹിന്ദുത്വമാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരു മല്‍സരിക്കും, ആർക്കു ഭൂരിപക്ഷം ലഭിക്കുമെന്നു ചർച്ച ചെയ്യുകയല്ല ഇപ്പോൾ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ വർഗീയത വളർത്താനുള്ള ബിജെപി-സംഘപരിവാർ ശ്രമത്തെ മലയാളികൾ ചെറുത്തുതോൽപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.