• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING- ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന് ശശി തരൂർ

news18
Updated: March 12, 2019, 3:14 PM IST
BREAKING- ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന് ശശി തരൂർ
News 18
  • News18
  • Last Updated: March 12, 2019, 3:14 PM IST IST
  • Share this:
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിന്‍റെയും ബിജെപിയുടെയും നിലപാട് തള്ളി ശശി തരൂർ. ശബരിമല രാഷ്ട്രീയ വിഷയമാക്കരുതെന്ന് ശശി തരൂർ പറഞ്ഞു. ശബരിമല രാഷ്ട്രീയവിഷയമാക്കരുതെന്ന നിലപാട് സ്വാഗതം ചെയ്യുന്നു. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷറുടെ നിലപാടിൽ സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. ശബരിമല വിഷയം തെരുവിലേക്ക് വലിച്ചിഴച്ചത് ബി.ജെ.പിയാണ്. ശബരിമല രാഷ്ട്രീയ വിഷയമല്ല, വിശ്വാസ പ്രശ്നമാണ്.

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് കെ.സുധാകരനും ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും ജനപക്ഷം നേതാവ് പി.സി ജോർജും വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിലേക്ക് മടങ്ങിയെത്തിയ കുമ്മനം രാജശേഖരനും ഇക്കാര്യം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെതിരെ പരാതി നൽകുമെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്.

Election Tracker LIVE: രണ്ടില കൊഴിയുമോ? ജോസഫും മാണിയും ഇനി ഒന്നിച്ചാകില്ലെന്ന വികാരം ശക്തം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം തെറ്റാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. കമ്മീഷൻ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമാനുസൃതമായ നടപടകളിലേക്ക് യുഡിഎഫ് നീങ്ങും. കമ്മീഷൻ നടപ്പാക്കുന്നത് ആരുടെ നിർദേശമാണെന്നും പരിഹാസ്യമായ തീരുമാനം കമ്മീഷൻ പുന:പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ശബരിമല വിഷയം ചർച്ച ചെയ്യാത്ത തിരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടാകില്ലെന്നും അദേഹം കൂട്ടിചേർത്തു.

ശബരിമലയിലെ സർക്കാർ നിലപാട് ചർച്ച ചെയ്യരുതെന്ന് നിർദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ശബരിമല ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പ്രചാരണ വിഷയമാക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് അവകാശമുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിൽ വോട്ടു പിടിക്കുന്നത് ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണായുധം ആക്കരുത്. ദൈവത്തിന്‍റെയും മതത്തിന്‍റെയും പേരിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. നാളെ രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍