തിരുവനന്തപുരം: സ്വന്തം പേരിലുള്ള വ്യാജ ഫേസ്ബുക്ക് പേജിനെതിരെ പരാതി നൽകാൻ ഒരുങ്ങി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. ശശികല കെ.പി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി നൽകുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കെ.പി ശശികല അറിയിച്ചതാണ് ഇക്കാര്യം. വ്യാജ ഫേസ്ബുക്ക് പേജിന്‍റെ സ്ക്രീൻഷോട്ടും അവർ പങ്കുവെച്ചിരുന്നു.
കെ.പി. ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഈ പേജ് എന്റേത് എന്ന പേരിൽ പ്രചരിക്കുന്നു. കൂടാത എന്റെ Page ലെ പോസ്റ്റുകൾ അതേപടി post ചെയ്യുന്നു' പലരും അത് എന്റേതാണെന്ന് തെറ്റിദ്ധരിക്കുന്നു. നാളെ ഉണ്ടാകാൻ പോകുന്ന വിഷമങ്ങൾ ഒഴിവാക്കാൻ ഞാൻ പരാതി കൊടുക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fake Facebook account, K p sasikala, Sasikala kp, കെ.പി ശശികല, വ്യാജ ഫേസ്ബുക്ക് അക്കൌണ്ട്