നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവതി ദർശനം നടത്തിയിട്ടില്ലെന്ന് ഭർത്താവ്

  യുവതി ദർശനം നടത്തിയിട്ടില്ലെന്ന് ഭർത്താവ്

  • Last Updated :
  • Share this:
   പമ്പ: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തിയെന്ന വാർത്ത പരക്കുന്നതിനിടെ ഇക്കാര്യം തെറ്റാണെന്ന് യുവതിയുടെ ഭർത്താവ്. ശ്രീലങ്കൻ സ്വദേശിനി ശശികല ശബരിമലയിൽ ദർശനം നടത്തിയെന്നാണ് വാർത്തകൾ വന്നത്. ഭർത്താവിനും മകനുമൊപ്പമാണ് ഇവർ ശബരിമലയിലേക്ക് വന്നത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഭാര്യ പാതിവഴിയിൽവെച്ച് മടങ്ങിയെന്നാണ് ഭർത്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഇവർ ദർശനം നടത്തിയെന്നാണ് വാർത്തകൾ വന്നത്. ശശികലയ്ക്ക് 46 വയസാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പാസ്പോർട്ട് പ്രകാരം ശശികലയ്ക്ക് 50 വയസിൽ താഴെയാണ് പ്രായമെന്ന് വ്യക്തമായത്. ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷയൊരുക്കിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം യുവതിയെക്കുറിച്ച് വിവരമൊന്നുമില്ല.

   വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ശബരിമലയിൽ വീണ്ടും യുവതി പ്രവേശനമുണ്ടാകുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇവർക്ക് 50 വയസിന് മുകളിലാണ് പ്രായമെന്നായിരുന്നു ലഭിച്ച മറുപടി. കൂടാതെ ഇവരുടെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും പൊലീസ് പറഞ്ഞിരുന്നു. ഇവരെ മരക്കൂട്ടത്ത് വെച്ച് ആളുകൾ തടഞ്ഞുവെന്നും തിരിച്ചുപോയെന്നും വാർത്തകൾ വന്നിരുന്നു.

    

   EXCLUSIVE- ശബരിമല ദർശനത്തിന് മുമ്പ് ബിന്ദുവും കനകദുർഗയും തങ്ങിയത് കുടകിലെ ലോഡ്ജിൽ

   അതേസമയം യുവതിയുടെ ഭർത്താവിനെ പൊലീസ് എയ്ഡ് പോസ്റ്റിൽ ചോദ്യം ചെയ്തു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കുനേരെ ശശികലയുടെ ഭർത്താവ് കയർത്ത് സംസാരിച്ചിരുന്നു.

   കഴിഞ്ഞ ദിവസം ബിന്ദു, കനകദുർഗ എന്നീ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതിനിടെയാണ് ശബരിമലയിൽ വീണ്ടും യുവതിപ്രവേശനം ഉണ്ടായത്.


   കഴിഞ്ഞ ദിവസം ബിന്ദു, കനകദുർഗ എന്നീ സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
   First published: