നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഗർഭസ്ഥ ശിശു മരിച്ച സംഭവം; യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്.എ.ടി ആശുപത്രി

    ഗർഭസ്ഥ ശിശു മരിച്ച സംഭവം; യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് എസ്.എ.ടി ആശുപത്രി

    'യുവതിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോൾ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടൻ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും കുടുംബം അനുസരിച്ചില്ല'

    sta_hospital

    sta_hospital

    • Share this:
      തിരുവനന്തപുരം: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ കൊല്ലത്തെ ഗർഭിണിക്ക് ചികിൽസ നിഷേധിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രി അധികൃതർ. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഗർഭിണിയെ പരിശോധിച്ച് അഡ്മിറ്റാവാൻ നിർദ്ദേശിച്ചിരുന്നുവെന്ന് ആശുപത്രിയുടെ റിപ്പോർട്ട്. രേഖകളടക്കം ആശുപത്രി ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. നേരത്തെ ആരോഗ്യവകുപ്പ് ആശുപത്രിയോട് വിശദീകരണം തേടിയിരുന്നു.

      യുവതിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുമ്പോൾ ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പുണ്ടായിരുന്നു. ഉടൻ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും കുടുംബം അനുസരിച്ചില്ല. സ്വമേധയാ മടങ്ങുകയാണെന്ന് ഒപ്പിട്ടുനൽകിയാണ് കുടുംബം പോയതെന്നും ആശുപത്രിയുടെ റിപ്പോർട്ട്. സെപ്റ്റംബർ 13-ന് രാവിലെ 10-നാണ് യുവതിയും ഭർത്താവും എസ് എ ടി ആശുപത്രിയിലെത്തിയത്.

      അതേസമയം കൊല്ലത്ത് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. ജില്ലയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറും

      പാരിപ്പള്ളി സ്വദേശികളായ മീര മിഥുൻ ദമ്പതികളുടെ കുഞ്ഞാണ് ഗർഭാവസ്ഥയിൽ മരിച്ചത്. എട്ടു മാസം ഗർഭിണിയായ മീരയെ ചികത്സ നൽകാതെ സർക്കാർ ആശുപത്രികളിൽ നിന്ന പറഞ്ഞയച്ചെന്ന പരാതിയിലായിരുന്നു ആരോഗ്യ വകുപ്പ് അന്വേഷണം. മീര ചികിത്സക്കായി എത്തിയ വിക്ടോറിയ ആശുപത്രിയിലും പരവൂർ താലൂക്ക് ആശുപത്രിയിലും വിഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.

      Also Read- ചാത്തന്നൂരിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികളുടെ പരാതിയിൽ ആരോഗ്യവകുപ്പിന്റെ തെളിവെടുപ്പ്

      പരവൂരിലെ ആശുപത്രിയിൽ സൗകര്യം കുറവായത് കൊണ്ടാണ് വിക്ടോറിയാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്.
      വിക്ടോറിയാ ആശുപത്രിയിലെ പരിശോധനയിൽ കുട്ടിക്ക് ചലനമുണ്ടായിരുന്നു. ഈ മാസം പതിനൊന്നിന് വൈകിട്ട് ആറിന് ആശുപത്രിയിൽ അഡ്മിറ്റായ മീര തിരുവനന്തപുരം എസ്എടിയിലേക്ക് റഫർ ആവശ്യപ്പെട്ട് രാത്രി ഒൻപതിന് ഡിസ്ചാർജായി. ഇതിനായി യുവതി ഒപ്പിട്ടു നൽകിയ രേഖയും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്.

      എസ്.എ.ടി.യിൽ മൂത്ത കുട്ടിയും യുവതിയുടെ അമ്മയും ഉണ്ടെന്ന കാരണം പറഞ്ഞായിരുന്നു ദമ്പതികൾ വിക്ടോറിയ ആശുപത്രി വിട്ടത്. എന്നാൽ ഇവർ എസ്. എ ടി യിൽ എത്തിയോ എന്ന കാര്യം കണ്ടെത്താനായിട്ടില്ല. പതിനഞ്ചാം തീയതിയാണ് കടുത്ത വേദനയേ തുടർന്ന് മീരയെ കൊല്ലം മെഡിക്കൽ കോളജിൽ എത്തിച്ചതും ജീവനറ്റ കുട്ടിയെ പുറത്തെടുത്തതും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യ വകുപ്പിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

      അതേസമയം, കാര്യമായ പരിശോധന എസ്എടിയിൽ ഉണ്ടായില്ലെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് യുവതിയുടെ കുടുംബം. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വേദനയുണ്ടോ എന്ന് ചോദിച്ചു. വേദന കുറവുണ്ടെന്ന് പറഞ്ഞതോടെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പിന്നീട് നാലു ദിവസം കഴിഞ്ഞ് വേദന അനുഭവപ്പെട്ടപ്പോൾ പാരിപ്പള്ളി ആശുപത്രിയിലെത്തി. അപ്പോഴാണ് കുട്ടി മരിച്ച വിവരമറിയുന്നത്- കുടുംബം പറയുന്നു.

      അതേസമയം, യുവതിക്ക് ചികിത്സ നിഷേധിമനുഷ്യാവകാശ കമ്മീഷ ൻ കേസെടുത്തു. ജീവനില്ലാത്ത ഗർഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ്
      സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
      കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
      അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണം.
      പരവൂർ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ് എ റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഒടുവിൽ കൊല്ലം മെഡിക്കൽ കോളേജിൽ പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചിട്ട് ദിവസങ്ങളായെന്ന കാര്യവും കമ്മിഷൻ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
      Published by:Anuraj GR
      First published:
      )}