കിരീടാവകാശിയെത്തി; സൗദി ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം ഉണ്ടായത്

news18india
Updated: February 21, 2019, 7:49 AM IST
കിരീടാവകാശിയെത്തി; സൗദി ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ടുലക്ഷമാക്കി
hajj
  • Share this:
ന്യൂഡൽഹി : ഇന്ത്യയുടെ ഹജ്ജ്ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്തി. സൗദി കിരീടാവകാശിയുടെ ഇന്ത്യൻ സന്ദർശന വേളയിലാണ് പുതിയ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് വിശ്വാസികൾക്ക് പ്രതീക്ഷയേകുന്ന പുതിയ തീരുമാനം ഉണ്ടായത്.

Also Read-സൗദി ജയിലുകളിലെ 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് കിരീടാവകാശി

നിലവിൽ തീർഥാടകരുടെ എണ്ണത്തിൽ ഇന്തോനേഷ്യയും പാകിസ്ഥാനുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കൂടുതൽ ക്വാട്ട അനുവദിച്ചതോടെ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. അടുത്ത കാലത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ട സൗദി വർധിപ്പിക്കുന്നത്. ഇന്ത്യയിലെത്തുന്ന സൗദി പൗരൻമാർക്ക് ഇ-വിസ അനുവദിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിട്ടുണ്ട്. പുറമെ നയതന്ത്ര മേഖലയിൽ ഊന്നൽ നൽകി ഇന്ത്യ-സൗദി നേതൃത്വത്തിൽ സ്ട്രാറ്റജിക് കൗൺസിൽ രൂപീകരിക്കാനും കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ധാരണയായിട്ടുണ്ട്.
First published: February 21, 2019, 7:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading