വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

എല്ലായിടത്തും യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും.

news18
Updated: October 1, 2019, 5:48 PM IST
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ
എല്ലായിടത്തും യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും.
  • News18
  • Last Updated: October 1, 2019, 5:48 PM IST IST
  • Share this:
മലപ്പുറം: വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇങ്ങനെ പറഞ്ഞത്. അഞ്ചില്‍ മൂന്നിടത്ത് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെങ്കില്‍ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം.

എല്ലായിടത്തും യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് അഞ്ചു അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്,

'ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് അഞ്ചു അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൈവന്നത്. എല്ലായിടത്തും യു.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് ഒടുവില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്താല്‍ ബോധ്യപ്പെടും. അഞ്ചില്‍ മൂന്നിടത്ത് എല്‍.ഡി.എഫ് - യു.ഡി.എഫ് മത്സരമാണെങ്കില്‍ രണ്ടിടത്ത് (വട്ടിയൂര്‍കാവ്, മഞ്ചേശ്വരം) യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം.

കേരളത്തിന്റെ വടക്കേ അറ്റമായ സപ്തഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്ത് നമ്മുടെ പ്രിയപ്പെട്ട റദ്ദുച്ചയുടെ വിയോഗത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജനങ്ങളുമായി അത്രയേറെ ഇടപഴകി സേവന നിരതമായി ജീവിച്ച അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എം.സി ഖമറുദ്ദീനെയാണ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍ യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്.

എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഖമറുദ്ദീന്‍ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹിയായും കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയായും ഇപ്പോള്‍ പ്രസിഡന്റായും മൂന്നര പതിറ്റാണ്ടിലേറെയായി പൊതു രംഗത്തു സജീവമാണ്. കാസര്‍കോടിനും കേരള രാഷ്ട്രീയത്തിനും വിശ്വസിക്കാനും ആശ്രയിക്കാനും കഴിവും പ്രാപ്തിയുമുള്ള എം.സി ഖമറുദ്ദീന്റെ മികച്ച വിജയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.നയ വൈകല്യവും ഭരണ പരാജയവും മറക്കാന്‍ വര്‍ഗീയതയും വിഭാഗീയതയും മറയാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ താക്കീതും മതേതര ജനാധിപത്യ ശക്തികളുടെ പ്രത്യാശയും തെളിയുന്നതാവും കേരളത്തിലെ അഞ്ചിടത്തെയും ഉപതെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ഒറ്റക്കെട്ടായി രംഗത്തിറങ്ങണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading