കോഴിക്കോട്: പാലക്കാട്ടെ കൊലപാതക (Palakkad Murder) സംഭവങ്ങളില്‍ പോലീസ് (Police) ശക്തമായ നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. അല്ലാത്തപക്ഷം ക്ഷുദ്രശക്തികള്‍ നിയമം കയ്യിലെടുത്ത് നാടിന്റെ സ്വാസ്ഥ്യം തകര്ക്കുമെനന്നും അദ്ദേഹം പറഞ്ഞു.
ബാഹ്യസമ്മര്ദങ്ങള്ക്ക് വിധേയരാവാതെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. രാഷ്ട്രീയം രാഷ്ട്രനിര്‍മ്മാണത്തിന് വേണ്ടിയാണെന്നും എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയം ഹീനമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യകത്മാക്കി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാഷ്ട്രീയം അടിസ്ഥാനപരമായി രാഷ്ട്ര നിര്‍മാണത്തിന് വേണ്ടിയുള്ള ജോലിയാണ്.അത് അങ്ങനെയാണ് നിര്‍വഹിക്കപ്പെടേണ്ടത്.എന്നാല്‍ പക തീര്‍ക്കലിന്റെ പേരില്‍ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീന രാഷ്ട്രീയം തുടര്‍ക്കഥയായി തീരുകയാണ് നമ്മുടെ സംസ്ഥാനത്തും.ഇത് ആശങ്കാജനകമായ ക്രമ സമാധാന ഭംഗത്തെയാണ് കാണിക്കുന്നത്.
വിശേഷ ദിവസമായ വിഷു ദിനത്തില്‍ പിതാവിന്റെ കണ്മുന്നിലിട്ട് മകന്റെ ജീവനെടുക്കുന്നു.ഇരുപത്തിനാല് മണിക്കൂര്‍ കഴിയും മുന്‍പ് മറ്റൊരു ജീവനും ഇതേ ജില്ലയില്‍ ഹനിക്കപ്പെടുന്നു.ഇങ്ങനെ ആരുടെ ജീവനും ഏത് സാഹചര്യത്തിലും അപകടപ്പെടുന്ന അവസ്ഥ അങ്ങേയറ്റം ഭീതിതമാണ്.ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആര് നടത്തിയാലും അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കണം.അല്ലാത്ത പക്ഷം നിയമം കയ്യിലെടുക്കുന്ന ക്ഷുദ്ര ശക്തികളാല്‍ നമ്മുടെ നാടിന്റെ സ്വാസ്ഥ്യവും ഇല്ലാതാകും!
കുടുംബങ്ങളെ,സ്ത്രീകളെ,കുഞ്ഞുങ്ങളെ എല്ലാം നിലയില്ലാത്ത ദുരിത കയങ്ങളിലേക്ക് തള്ളി വിടുന്ന മനുഷ്യ ജീവന് വെച്ചുള്ള ക്രൂരതയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്തിരിയാനും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിനും തയ്യാറാകാത്തത് വേദനാജനകമാണ്.
കുറ്റവാളികള്‍ക്കെതിരെ ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാകാതെ കര്‍ശനമായ നടപടി സ്വീകരിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഗവണ്മെന്റ് അടിയന്തിരവും കാര്യക്ഷമവുമായ ഇടപെടല്‍ നടത്തണം! കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.