തിരുവനന്തപുരം: രണ്ടുലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരില്‍ ബാങ്കുകാര്‍ കുടിയിറക്കിയ കുടുംബത്തിന് ഒടുവില്‍ ആശ്വാസപ്പുഞ്ചിരി. ജപ്തിയെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിനൊപ്പം ഇന്നലെ രാത്രി മുതല്‍ 15 മണിക്കൂറുകൾ ന്യൂസ് 18 നടത്തിയ ഇടപെടലാണ് ഫലം കണ്ടത്.
സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പതിനൊന്നുകാരി വേണിയുടെ ദു:ഖത്തിനൊപ്പം കേരളം മുഴുവന്‍ നിന്നപ്പോള്‍ അടയ്‌ക്കേണ്ട തുക ഇളവു ചെയ്യാന്‍ ബാങ്കും തയാറായി. രണ്ടുലക്ഷം അടച്ചാൽ ജപ്തി നടപടികൾ അവസാനിപ്പിക്കാൻ തയാറാണെന്ന് ബാങ്ക് അറിയിച്ചു. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റ് ബാധ്യത ഏറ്റെടുക്കാൻ തയാറായതോടെ ബാങ്ക് താക്കോലും ആധാരവും കുടുംബത്തിന് കൈമാറി.
Also Read- ജപ്തി നടപടി: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖ നിര്‍ധന പട്ടികജാതി കുടുംബത്തെ കുടിയിറക്കിയത് ഇന്നലെ രാത്രി പത്തരയ്ക്കാണ് ന്യൂസ് 18 പുറംലോകത്തെ അറിയിച്ചത്. രാവിലെ ന്യൂസ് 18ലൂടെ തന്നെ വേണി കുടുംബത്തിന്റെ അവസ്ഥ അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത വേണിയുടെ സങ്കടം അറിഞ്ഞതോടെ സഹപാഠികളും സ്‌കൂള്‍ അധികൃതരും വീട്ടിലേക്കെത്തി. തുടര്‍ന്ന് പുതുവസ്ത്രം ധരിച്ച് വേണി സ്‌കൂളിലേക്ക്.
Also Read- 'ജപ്തി നടപടി: സർക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകൾ വില കൽപിക്കുന്നില്ലെന്നതിന് തെളിവ്'
ഇതിനിടെയും ജപ്തി ഒഴിവാക്കാന്‍ ശ്രമം നടന്നു. കേരളം മുഴുവന്‍ ഒപ്പം നിന്ന മണിക്കൂറുകള്‍. സഹായവാഗ്ദാനവുമായി ന്യൂസ് 18നെ ബന്ധപ്പെട്ടത് നിരവധി പേര്‍. ചിലര്‍ പണമടയ്ക്കാനുള്ള സന്നദ്ധത ചാനലിലൂടെ തന്നെ ബാങ്കിനെ അറിയിച്ചുഒടുവില്‍ സ്വകാര്യ ചാരിറ്റബിള്‍ ട്രസ്റ്റ് തുക അടയ്ക്കാന്‍ തയ്യാറായതോടെ ജപ്തി പൂര്‍ണമായി ഒഴിവായി. വേണിയുടെയും കുടുംബത്തിന്റെയും നിറഞ്ഞ നന്ദി ന്യൂസ് 18ന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bank, Nedumangad, SBI, State bank of india