വായ്പാ തിരിച്ചടവ് മുടങ്ങി; 11 വയസുള്ള പെൺകുട്ടി ഉൾപ്പെട്ട കുടുംബത്തെ പെരുവഴിയിലിറക്കി എസ് ബി ഐ
വായ്പാ തിരിച്ചടവ് മുടങ്ങി; 11 വയസുള്ള പെൺകുട്ടി ഉൾപ്പെട്ട കുടുംബത്തെ പെരുവഴിയിലിറക്കി എസ് ബി ഐ
ചൊവ്വാഴ്ച വൈകുന്നേരമാണ് വീട് ജപ്തി ചെയ്തത്.
Last Updated :
Share this:
നെടുമങ്ങാട് : ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കി എസ് ബി ഐ. പെരുവഴിയിലായത് 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബം. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.
ആകെയുള്ള മൂന്ന് സെന്റില്‍ വീടു വയ്ക്കാനായി 2015ലാണ് കുടുംബം എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് 2.75 ലക്ഷം രൂപ വായ്പയെടുത്തത്. കയ്യില്‍ കിട്ടിയതാകട്ടെ 2.25 ലക്ഷം രൂപ. ആദ്യ മാസങ്ങളില്‍ കൃത്യമായി തവണയടച്ചു. തുണിമില്‍ തൊഴിലാളിയായ ബാലുവിന്റെ ജോലി മുടങ്ങിയതോടെ തവണ മുടങ്ങി.
ഇന്നലെ വൈകിട്ടോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുകയായിരുന്നു. സ്കൂള്‍ വിട്ടെത്തിയ വേണിയ്ക്ക് യൂണിഫോം പോലും മാറാന്‍ കഴിഞ്ഞില്ല. ന്യൂസ് 18 വാർത്ത വന്നതോടെ വിവിധ തലങ്ങളിൽ നിന്ന് കുടുംബത്തിന് സഹായവാഗ്ദാനം എത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.