• HOME
  • »
  • NEWS
  • »
  • kerala
  • »
  • News 18 Big Impact: ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനൽകുമെന്ന് എസ്ബിഐ

News 18 Big Impact: ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനൽകുമെന്ന് എസ്ബിഐ

ന്യൂസ് 18 വാർത്ത പുറത്തുവന്നതിനെ തുടർന്ന് ബാങ്കിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു

  • Last Updated :
  • Share this:
    നെടുമങ്ങാട്: ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനല്‍കുമെന്ന് എസ്ബിഐ. കുടുംബത്തിന്റെ ദുരവസ്ഥ ന്യൂസ് 18 പുറത്തുകൊണ്ടുവന്നതോടെയാണ് തീരുമാനം. വസ്തുവിന്റെ ആധാരം തിരികെ നല്‍കാന്‍ ബാങ്ക് ഹെഡ് ഓഫീസില്‍ നിന്ന് വെഞ്ഞാറമൂട് ശാഖാമാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടി അടക്കമുള്ള കുടുംബത്തെ വഴിയാധാരമാക്കിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്. ബാങ്ക് അധികൃതർ ന്യൂസ് 18നെയാണ് ഇക്കാര്യം അറിയിച്ചത്.

    ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി ന്യൂസ് 18 വാർത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

    Also Read- മരട് ഫ്ളാറ്റ് പൊളിക്കൽ ഗുരുതരപാരിസ്ഥിതികപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചെന്നൈ IIT റിപ്പോർട്ട്

    ആകെയുള്ള മൂന്ന് സെന്റില്‍ വീടു വയ്ക്കാനായി 2015ലാണ് കുടുംബം എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് 2.75 ലക്ഷം രൂപ വായ്പയെടുത്തത്. കയ്യില്‍ കിട്ടിയതാകട്ടെ 2.25 ലക്ഷം രൂപ. ആദ്യ മാസങ്ങളില്‍ കൃത്യമായി തവണയടച്ചു. തുണിമില്‍ തൊഴിലാളിയായ ബാലുവിന്റെ ജോലി മുടങ്ങിയതോടെ തവണ മുടങ്ങി.

    ഇന്നലെ വൈകിട്ടോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുകയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ വേണിയ്ക്ക് യൂണിഫോം പോലും മാറാന്‍ കഴിഞ്ഞില്ല. ന്യൂസ് 18 വാർത്ത വന്നതോടെ സോഷ്യൽമീഡിയിൽ അടക്കം ബാങ്കിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

    First published: