മരട് ഫ്ലാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി; സമിതി രൂപീകരിച്ചെന്ന് സർക്കാർ
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സാധ്യമല്ലെങ്കിൽ പൊളിക്കാൻ മറ്റൊരു ഏജൻസിയെ ഏല്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി
news18-malayalam
Updated: September 27, 2019, 11:52 AM IST
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സാധ്യമല്ലെങ്കിൽ പൊളിക്കാൻ മറ്റൊരു ഏജൻസിയെ ഏല്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി
- News18 Malayalam
- Last Updated: September 27, 2019, 11:52 AM IST
ന്യൂഡൽഹി: മരട് ഫ്ലാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയുണ്ടോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അവർക്ക് മറ്റൊരു താമസസൌകര്യം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് എത്ര രൂപ നഷ്ടപരിഹാരം നൽകാനാകുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആരാഞ്ഞു. എന്നാൽ ഫ്ലാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.
മരട് ഫ്ലാറ്റ്: പാചകവാതക വിതരണവും ടെലഫോൺ ബന്ധവും വിച്ഛേദിക്കും മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സാധ്യമല്ലെങ്കിൽ പൊളിക്കാൻ മറ്റൊരു ഏജൻസിയെ ഏല്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. എന്നാൽ പൊളിക്കൽ നടപടി ആരംഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊളിക്കുന്നതിന് കൃത്യമായ സമയ ക്രമം നിശ്ചയിച്ചതായും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കേരള ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.
മരട് ഫ്ലാറ്റ്: പാചകവാതക വിതരണവും ടെലഫോൺ ബന്ധവും വിച്ഛേദിക്കും