HOME » NEWS » Kerala » SC DIRECTS PETITIONERS ON PLUS ONE EXAMINATION CONDUCT TO APPROACH HIGH COURT 1 MM TV

പ്ലസ് വൺ പരീക്ഷ: ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം

കേരളത്തിലെ പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

News18 Malayalam | news18-malayalam
Updated: June 24, 2021, 3:15 PM IST
പ്ലസ് വൺ പരീക്ഷ: ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം
supreme court
  • Share this:
കേരളത്തിലെ പ്ലസ് വൺ പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം. വിദ്യാർത്ഥികളുടെ സുരക്ഷ അടക്കം എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിക്കും.

കോവിഡ് പ്രതിസന്ധിയുള്ള ഘട്ടത്തിൽ പരീക്ഷ നടത്തുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. 12-ാം ക്ലാസ് പഠനം തുടങ്ങിയ ശേഷം പ്ലസ്-വൺ പരീക്ഷ നടത്തുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേയെന്ന് വാദത്തിനിടെ കേരളത്തോട് കോടതി ചോദിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കാണ് സുപ്രീം കോടതിയുടെ പ്രഥമ പരിഗണനയെന്നും ഹർജികൾ നാളെ ഉച്ചയ്ക്ക് രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സംസ്ഥാന ബോർഡുകൾ മാർക്ക് എങ്ങനെ കണക്കാക്കും എന്നത് സംബന്ധിച്ച മാനദണ്ഡം തയ്യാറാക്കണം. 10 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി. 12-ാം ക്ലാസ് പരീക്ഷ നടത്തിപ്പിന് ഇന്ത്യയിലുടനീളം ഒരേ പരീക്ഷാ സംവിധാനം സാധ്യമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഓരോ ബോർഡും വ്യത്യസ്തമാണ്, സ്വതന്ത്ര അധികാരവുമുണ്ട്. ഏകീകൃത പരീക്ഷ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്തുമെന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിട്ടുളളത്.

വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ തയ്യാറാണെന്നും കേരളം കോടതിയിൽ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരീക്ഷ നടത്തണം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്. സംസ്ഥാന സിലബസ് പ്രകാരം 12-ാം ക്ലാസ് പരീക്ഷാ ഫലം പോലെ തന്നെ പ്രധാനമാണ് പതിനൊന്നാം ക്ലാസിലെ മാർക്ക് എന്നും, അതുകൊണ്ടാണ് എഴുത്ത് പരീക്ഷ നടത്തുന്നതെന്നും കേരളം നിലപാട് അറിയിച്ചു.

Also read: ഒരു ദിവസം പോലും വിദ്യാർത്ഥികൾ ക്ലാസിൽ പോയിട്ടില്ല; പ്ലസ് വൺ പരീക്ഷ റദ്ദാക്കണം: പി.സി. ജോർജ്

പ്ലസ്-ടു ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി. സി. ജോർജ്.

കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും, പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് പി. സി. ജോർജിന്റെ ആവശ്യം.

സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published by: user_57
First published: June 24, 2021, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories