• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BIG BREAKING: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ; നിലപാടിൽ ഉറച്ച് സുപ്രീം കോടതി

ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി കോടതി തള്ളി.

news18
Updated: July 5, 2019, 10:59 AM IST
BIG BREAKING: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചേ മതിയാകൂ; നിലപാടിൽ ഉറച്ച് സുപ്രീം കോടതി
maradu
news18
Updated: July 5, 2019, 10:59 AM IST
ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിൽ ഉറച്ചു സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി കോടതി തള്ളി. കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമമാണ് നടന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത്തെറിച്ചു. കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്ന രൂക്ഷ വിമർശനവും കോടതി ഉന്നയിച്ചു. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമമാണ് നടന്നത്. പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചു. ഇത് ധാർമ്മികതയ്ക്കും നിരക്കാത്തത്. പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും ഇവർക്ക് പണം മാത്രം മതിയോ എന്നും കോടതി ചോദിച്ചു. ഇത്തരം സംഭവം ഇനിയും ആവർത്തിച്ചാൽ അഭിഭാഷകർക്ക് എതിരെ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
First published: July 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...