പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാരിതര സംഘടനയായ
എച്ച് ആര് ഡി എസിനെതിരെ (HRDS ) സംസ്ഥാന എസ് സി-എസ് ടി കമ്മീഷന് കേസെടുത്തു. സ്വര്‍ണക്കടത്ത് കേസ് (Gold Smuggling case) പ്രതി സ്വപ്ന സുരേഷിന് (Swapna Suresh) ജോലി നല്കിയ സ്ഥാപനമാണ് എച്ച് ആര് ഡി എസ്.
ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റും നടത്താന്‍ ശ്രമിച്ചുവെന്ന പരാതിയും എസ് സി-എസ് ടി കമ്മീഷന് അന്വേഷിക്കും. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടതായി കമ്മീഷന് അംഗം എസ് അജയകുമാര്‍ പറഞ്ഞു. എച്ച്ആര്‍ഡി എസിനെതിരെ അന്വേഷണം വേണമെന്ന് സ്ഥാപനത്തിന്റെ മുന്‍ പ്രസിഡണ്ട് എസ് കൃഷ്ണകുമാറും ആവശ്യപ്പെട്ടിരുന്നു.
അട്ടപ്പാടിയില്‍ ഭവനരഹിതരായ 192 ആദിവാസി കുടുംബങ്ങള്‍ക്കാണ് നിലവില്‍ എച്ച് ആര് ഡി എസ്. വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്.ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍ ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നാലു ലക്ഷം രൂപയാണ് ഒരു വീടിനുള്ള നിര്‍മ്മാണ ചെലവ്.
ഗുണഭോക്താക്കളില്‍ നിന്നും ഒരു രൂപ പോലും വിഹിതം വാങ്ങാതെയാണ് നിര്‍മ്മിച്ചു നല്‍കുന്നതെന്നാണ് എച്ച് ആര് ഡി എസ് വ്യക്തമാക്കുന്നത്. എന്നാല്‍ വന്യജീവി ശല്യം ഏറെയുള്ള സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വീടുകള്‍ നിര്‍മ്മിച്ചു എന്നാണ് ആരോപണം. എന്നാല്‍ ഇതിന് പുറമെ കാര്‍ഷിക പദ്ധതി നടപ്പിലാക്കാനും സംഘടന ആലോചനകള്‍ നടത്തിയിരുന്നു. ആദിവാസി ഭൂമി പാട്ടത്തിനെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നതോടെ പദ്ധതി നിര്‍ത്തിവെച്ചു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.