തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ചരിത്ര വിജയം നേടിയ ശ്രീധന്യ സുരേഷിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി സ്വന്തം സമൂഹത്തിന് പ്രചോദനവും സംസ്ഥാനത്തിന്റെ അഭിമാനവുമായ ശ്രീധന്യയെ ഫേസ്ബുക്കിലൂടെ വംശീയമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് മൃദുലദേവി. എസ്, വിബിൻ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി-എസ്.ടി കമ്മിഷൻ കേസെടുത്തു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവികൾ, സൈബർ ക്രൈം വിംഗ് എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടു.
നേരത്തെ ശ്രീധന്യ സുരേഷിനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെ ജീവനക്കാരനല്ലെന്ന ഔദ്യോഗിക വിശദീകരണവുമായി സിയാൽ രംഗത്തെത്തിയിരുന്നു. ശ്രീധന്യയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അജയകുമാർ എന്ന വ്യക്തി സിയാലിലെ ജീവനക്കാരൻ ആണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
ഇയാൾ സിയാൽ ജീവനക്കാരനല്ല. ഫേസ്ബുക് പ്രൊഫൈലിൽ സിയാലിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണെന്ന് ഇയാൾ അവകാശപ്പെട്ടിരിക്കുന്നത് വാസ്തവവിരുദ്ധമാണെണെന്ന് സിയാൽ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിയാൽ ഇക്കാര്യം അറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.