മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജിയിൽ ഇന്ന് വിധി

news18india
Updated: September 12, 2018, 7:58 AM IST
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജിയിൽ ഇന്ന് വിധി
  • News18 India
  • Last Updated: September 12, 2018, 7:58 AM IST
  • Share this:
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ആയിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. ഓർഡിനൻസ് ഇറക്കിയ സർക്കാർ നടപടിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുൽ പ്രസാദ് നൽകിയ ഹർജിയിലും ഇന്ന് സുപ്രീംകോടതി വിധി പറയും.

അതേസമയം, സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനെതിരെ മെഡിക്കൽ കൗൺസിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അന്തിമവാദം കേൾക്കും. അൽ അസർ തൊടുപുഴ, ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, എസ്ആർ തിരുവനന്തപുരം എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ഓരോ കോളേജിലെയും സാഹചര്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. മെഡിക്കൽ കൗൺസിലിന്‍റെ ഹർജിയിൽ കോളേജുകൾ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
First published: September 12, 2018, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading