HOME » NEWS » Kerala » SC WILL CONSIDER SARITHA NAIRS ELECTION PETETION TODAY

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; സരിതാ നായരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

വയനാട് മണ്ഡലത്തിൽ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹർജി. പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

News18 Malayalam | news18-malayalam
Updated: June 10, 2020, 9:17 AM IST
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; സരിതാ നായരുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സരിത നായർ
  • Share this:
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതുതായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഴശ്യപ്പെട്ട് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വയനാട് മണ്ഡലത്തിൽ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്നും സരിത ആവശ്യപ്പെടുന്നു.

TRENDING:മുൻ ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റിൽ [NEWS]Uthra Murder | ഉത്ര കൊലക്കേസ്: ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചൽ സിഐക്ക് സ്ഥലംമാറ്റം [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തില്‍ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8 (3)  വകുപ്പ് പ്രകാരം നാമനിര്‍ദേശ പത്രിക തള്ളാം. സോളാര്‍ ഇടപാടും ആയി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.

മറ്റൊരു കേസില്‍ പത്തനംതിട്ട ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേല്‍ക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.

എന്നാല്‍ ശിക്ഷ എറണാകുളം സെഷന്‍സ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നു എന്നും അതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Published by: Aneesh Anirudhan
First published: June 10, 2020, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories