• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴയിൽ കുറവ്; പെരിങ്ങൽക്കുത്ത്, കേരള ഷോളയാർ ഡാമുകൾ വറ്റുന്നു: വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ

മഴയിൽ കുറവ്; പെരിങ്ങൽക്കുത്ത്, കേരള ഷോളയാർ ഡാമുകൾ വറ്റുന്നു: വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ

നിലവിൽ ജൂലൈ 10 വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് പെരിങ്ങൽക്കുത്തിൽ ശേഷിക്കുന്നതെന്ന് കെ എസ് ഇ ബി വ്യക്തമാക്കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശൂർ‌/ അതിരപ്പള്ളി: മഴയിലുണ്ടായ കുറവ് മൂലം പെരിങ്ങൽക്കുത്ത്, കേരള ഷോളയാർ ഡാമുകൾ വറ്റുന്നു. ജൂലൈ 10 വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് പെരിങ്ങൽക്കുത്തിൽ ശേഷിക്കുന്നതെന്നാണ് വിവരം. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകുമെന്നാണ് സൂചന.

    also read: സ്ത്രീയോട് അപമര്യാദയായി പെരുമാറി; പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്

    കഴിഞ്ഞ വർഷം ശക്തമായ മഴ ലഭിച്ചതിനാൽ ജൂൺ ആദ്യ ആഴ്ചയിൽ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞിരുന്നു. ജൂൺ പത്തിന് ഡാം തുറന്നു വിട്ടു. എന്നാൽ ഇത്തവണ ജൂലൈ ആദ്യ ആഴ്ചയിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ അവസ്ഥയാണിത്.

    നിലവിൽ ജൂലൈ 10 വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് പെരിങ്ങൽക്കുത്തിൽ ശേഷിക്കുന്നതെന്ന് കെ എസ് ഇ ബി വ്യക്തമാക്കുന്നു. 52 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കാത്തതാണ് പ്രധാന കാരണം.

    കേരള ഷോളയാറിലെ സ്ഥിതിയും വിഭിന്നമല്ല. പറമ്പിക്കുളം- ആളിയാർ കരാർ പ്രകാരം കേരളത്തിന് നൽകേണ്ട വെള്ളം തമിഴ്നാട് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രതിവർഷം 342 മില്ലൺ ക്യുബിക് മീറ്റർ വെള്ളമാണ് തമിഴ്നാട് കേരളത്തിന് നൽകേണ്ടത്. ഇതിൽ 96 എം സിഎം വെള്ളം ഇപ്പോഴും ലഭിക്കാനുണ്ട്.

    പ്രളയ സമയത്ത് വെള്ളം ഒഴുക്കി കളഞ്ഞുവെന്നതാണ് തമിഴ്നാട് വെള്ളം വിട്ടു നൽകാത്തതിനുള്ള കാരണം. ജലലഭ്യതയിലുണ്ടായ കുറവ് മൂലം ഷോളയാറിൽ വൈദ്യുതി ഉൽപാദനം രാത്രി മാത്രമായി ചുരുക്കിയിരിക്കുകയാണ്.
    First published: