ഇനി പോളണ്ടിനെക്കുറിച്ച് ധൈര്യമായി പറയാം; പോളണ്ടിൽ തൊഴിൽ നൽകാൻ സർക്കാർ

ഓട്ടോമൊബൈൽ, നിർമാണം, ഖന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ.

News18 Malayalam | news18-malayalam
Updated: January 16, 2020, 3:16 PM IST
ഇനി പോളണ്ടിനെക്കുറിച്ച് ധൈര്യമായി പറയാം; പോളണ്ടിൽ തൊഴിൽ നൽകാൻ സർക്കാർ
Jobs
  • Share this:
തിരുവനന്തപുരം:കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ തൊഴിലവസരമൊരുങ്ങുന്നു. ഇതുസംബന്ധിച്ച്
പോളണ്ടിൽ നിന്നുള്ള പ്രതിനിധിസംഘവുമായി സർക്കാർ ചർച്ച നടത്തി.

ഓട്ടോമൊബൈൽ, നിർമാണം, ഖന വ്യവസായം, ലിഫ്റ്റ് ഓപ്പറേഷൻ, പാക്കേജിങ്, ആരോഗ്യ മേഖല, മാംസ സംസ്കരണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ. എത്ര വീതം തൊഴിലവസരം എന്ന വിവരം കേരള സർക്കാരിനെ പോളണ്ടിൽ നിന്നുള്ള പ്രതിനിധികൾ അറിയിക്കും.

also read:റബർ സ്റ്റാമ്പായി പ്രവർത്തിക്കാൻ താത്പര്യമില്ല; വാർഡ് വിഭജനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ

ഇന്ത്യയിലെ പോളിഷ് എംബസ്സിയിലെ സെക്കന്റ് സെക്രട്ടറി ക്ലൗഡിയുസ് കോർസെവ്സ്കി, കത്തോവിസ് ചേമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റും സ്ലോവേനിയ കോൺസലുമായ തോമസ് സാവിയോനി, പോളണ്ടിലെ ബിസിനസ് സെന്റർ ക്ലബ്ബിലെ വിദഗ്ധൻ മിഷേൽ വിസ്ലോവ്സ്കി, ലോക കേരളസഭ അംഗവും പോളണ്ടിലെ സംരംഭകനുമായ വി. എം. മിഥുൻ മോഹൻ എന്നിവരുമായാണ് പട്ടികജാതി-പട്ടികവർഗ വകുപ്പുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

തൊഴിൽ പരിശീലനം, ഭാഷാ പരിശീലനം എന്നിവ നൽകുന്നതിനും ധാരണയായി. പ്രത്യേക പരിശീലനം ആവശ്യമുണ്ടെങ്കിൽ അത് ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഏജൻസികളെ ഉപയോഗിച്ച് നിർവഹിക്കും. അല്ലെങ്കിൽ പോളണ്ടിൽ നിന്നുള്ള പരിശീലക സംഘം കേരളത്തിൽ വന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഗ്രൂപ്പിന് പ്രത്യേക തൊഴിൽ പരിശീലനം നൽകും.

also read:സിഎബി സമരവും യുഎപിഎയും ഒരുമിച്ച് പോവില്ല; പിണറായിക്കെതിരെ സച്ചിദാനന്ദന്‍

ഇവർ കൂടുതൽ പേർക്ക് പിന്നീട് പരിശീലനം നൽകും. ഭാഷാ പരിശീലനം അടക്കമുള്ള കാര്യങ്ങൾ കൂടി ലക്ഷ്യമിട്ട് കേരളത്തിൽ പോളിഷ് സാംസ്കാരിക കേന്ദ്രം പ്രവർത്തനം തുടങ്ങാൻ തയ്യാറാണെന്നും പോളണ്ട് സംഘം അറിയിച്ചിട്ടുണ്ട്.

വിദേശത്ത് തൊഴിലിനായി പോകുന്നതിന് പട്ടികജാതി-പട്ടികവർഗ ചെറുപ്പക്കാർക്ക് പരിശീലവും തുടർന്ന് യാത്ര രേഖകൾ തയ്യാറാക്കി വിമാന ടിക്കറ്റ് അടക്കം നൽകുന്നത് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാണ്.
Published by: Gowthamy GG
First published: January 16, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading