നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മിന്നൽ മുരളി' പഠിച്ച സ്കൂൾ വൈറലാകുന്നു; രണ്ടാം നിലയിലെ ക്ലാസിലെത്താൻ പറക്കണം

    'മിന്നൽ മുരളി' പഠിച്ച സ്കൂൾ വൈറലാകുന്നു; രണ്ടാം നിലയിലെ ക്ലാസിലെത്താൻ പറക്കണം

    ക്ലാസിൽ കയറാൻ കുട്ടികൾ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാര‍ും ചോദിക്കുന്നത്.

    • Share this:
      മലപ്പുറം: നിലമ്പൂർ ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്കൂളിലെ (Maliyekkal GUP School) കുട്ടികൾക്കും അധ്യാപകർക്കും ക്ലാസിലെത്തണമെങ്കിൽ 'മിന്നൽ മുരളി' (Minnal Murali)ആവേണ്ടി വരും. സൗകര്യം കുറവായ സ്കൂളിൽ നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് നില കെട്ടിടം പണിതത്. എന്നാൽ സ്കൂളിന്റെ രണ്ടാം നില കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുട്ടികൾ. കാരണം മറ്റൊന്നുമല്ല, സ്കൂളിന്റെ രണ്ടാം നിലയിലേക്ക് കയറാൻ കോണിപ്പടി ഇല്ല!

      Also Read-Dowry death| മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ അറസ്റ്റിൽ

      ക്ലാസിൽ കയറാൻ കുട്ടികൾ പറന്നു വരണോ എന്നാണ് രക്ഷിതാക്കളും നാട്ടുകാര‍ും ചോദിക്കുന്നത്. കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാതിരുന്നതിനാലാണ് നാട്ടുകാർ പിരിവെടുത്തും ഫുട്ബോൾ ടൂർണമെന്റ് നടത്തിയും പണം സ്വരുക്കൂട്ടിയത്. നാല് ലക്ഷം രൂപ നാട്ടുകാർ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് ഫണ്ടായ അഞ്ച് ലക്ഷം അടക്കം ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടാം നില പണിതത്. ഒടുവിൽ ആർക്കും ഉപകാരമില്ലാതേയുമായി.

      പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിലായാണ് കെട്ടിടം പണിതത്. മുകളിലേക്ക് കയറാൻ കോണിപ്പടി നിർമിച്ചതുമില്ല. ഇതെന്ത് കഥയെന്ന് നാട്ടുകാർ ചോദിക്കുമ്പോൾ എസ്റ്റിമേറ്റിൽ കോണിയില്ലെന്നാണ് കരാറുകാരന്റെ മറുപടി. കോണിപ്പടിയില്ലാതെ ആരെങ്കിലും രണ്ടാം നില പണിയുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല! പഞ്ചായത്ത് എഞ്ചിനീയർക്ക് എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നത് എന്ന് ബോധമുണ്ടായിരുന്നില്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
      Also Read-Bus Ticket for Chick | 10 രൂപയുടെ കോഴിക്കുഞ്ഞിനെ കൊണ്ടുപോകാൻ കുടുംബത്തിന് നൽകേണ്ടി വന്നത് 52 രൂപ ബസ് ചാർജ്

      ഇനി പുതുതായി കോണിപ്പടി കെട്ടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിനു വേണ്ടി ഒരു ലക്ഷം രൂപ വകയിരുത്തി. സംരക്ഷണ ഭിത്തിയോടുചേർന്ന് ശൗചാലയത്തിന്റെ മുകളിലേക്കു ചവിട്ടുപടിയുണ്ടാക്കാനാണ് തീരുമാനം.
      Published by:Naseeba TC
      First published: