• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുട്ടികൾ ബെല്ലടിച്ചു; മൂന്നോട്ടു നീങ്ങിയ ബസിൽ ഓടിക്കയറുന്നതിനിടെ ടയറിനടിയിൽപ്പെട്ട് ക്ലീനർ മരിച്ചു

കുട്ടികൾ ബെല്ലടിച്ചു; മൂന്നോട്ടു നീങ്ങിയ ബസിൽ ഓടിക്കയറുന്നതിനിടെ ടയറിനടിയിൽപ്പെട്ട് ക്ലീനർ മരിച്ചു

ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് അകത്തുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    തൊടുപുഴ: സ്‌കൂള്‍ ബസിന്റെ ടയറിന് അടിയിൽപ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടുനീങ്ങിയ ബസിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീണ ജിജോ ടയറിന് അടിയിൽപ്പെടുകയായിരുന്നു. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ് ജിജോ.

    തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. രാവിലേക്ക് സ്കൂളിലേക്ക് പോകുന്നതിനായി കുട്ടികളെ കയറ്റുമ്പോഴാണ് അപകടം. ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് അകത്തുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു. ജിജോ കയറാത്തത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതുകണ്ട് ബസിലേക്ക് ഓടിക്കയറുമ്പോഴാണ് ജിജോ കാൽവഴുതി വീണത്. ജിജോയുടെ ശരീരത്തിലൂടെ ബസിന്‍റെ പിൻഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    കായംകുളത്ത് തെരുവുനായയുടെ ആക്രമണം; പൊലീസുകാരൻ ഉൾപ്പടെ ഒമ്പത് പേർക്ക് കടിയേറ്റു

    കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ പൊലീസുകാരൻ ഉൾപ്പടെ
    ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റഷൻ പരിസരത്താണ് തെരുവ് നായ ആക്രമണം ഉണ്ടായത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കായംകുളം പോലീസ് സ്റ്റേഷനു മുന്നിൽ നിൽക്കുകയായിരുന്ന രഘു.

    കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റിരുന്നു. കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.

    ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല. ചിറക്കടവം, കെ പി എ സി, കായംകുളം ടൗൺ, കൊറ്റംകുളങ്ങര ഭാഗങ്ങളിലാണ് ഏറ്റവും അധികം കുഴികൾ. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കുഴികൾ മൂലം യാത്രാതടസം അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അടച്ചെങ്കിലും പരിഹാരമായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളിലായി 7 തവണയാണ് പാലത്തിൽ മാത്രം കുഴി അടച്ചത്. അരൂർ-ചേർത്തല റീച്ചിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
    Published by:Anuraj GR
    First published: