• HOME
 • »
 • NEWS
 • »
 • kerala
 • »
 • Question| 'വെങ്കലയുഗത്തില്‍ ഗംഗാസമതലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ക്കാരം ആവിര്‍ഭവിച്ചില്ല?' സ്കൂൾ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ചോദ്യപേപ്പർ

Question| 'വെങ്കലയുഗത്തില്‍ ഗംഗാസമതലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ക്കാരം ആവിര്‍ഭവിച്ചില്ല?' സ്കൂൾ സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ചോദ്യപേപ്പർ

സംസ്ഥാനത്തെ സ്കൂളുകളിലെ എട്ടു മുതൽ പത്തുവരെ ക്ലാസുകളിൽ (സീനിയര്‍) പഠിക്കുന്നവര്‍ക്കുള്ള തളിര് സ്കോളർഷിപ്പ് (Thaliru Scholarship) പരീക്ഷക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യമാണിത്.

 • Share this:
  തിരുവനന്തപുരം: 'മാര്‍ക്സിസവും ഫാസിസവും രണ്ട് വിഭിന്നങ്ങളായ ആശയങ്ങളായിരുന്നു. 1939 ലെ നാസി- സോവിയറ്റ് അനാക്രമണ സന്ധി ആശയപരം എന്നതിനെക്കാളുപരി തന്ത്രപരമായിരുന്നു. പ്രസ്താവന സമര്‍ഥിക്കുക'- , ഇത് ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ചരിത്ര പണ്ഠിതർ നടത്തുന്ന ആശയസംവാദമല്ല. മറിച്ച് സംസ്ഥാനത്തെ സ്കൂളുകളിലെ എട്ടു മുതൽ പത്തുവരെ ക്ലാസുകളിൽ (സീനിയര്‍) പഠിക്കുന്നവര്‍ക്കുള്ള തളിര് സ്കോളർഷിപ്പ് (Thaliru Scholarship) പരീക്ഷക്ക് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ചോദ്യപേപ്പറിലെ ഒരു ചോദ്യമാണിത്.

  ഇവിടം കൊണ്ടും തീരുന്നില്ല. വെങ്കലയുഗത്തില്‍ ഗംഗാസമതലത്തില്‍ എന്തുകൊണ്ട് ഒരു സംസ്ക്കാരം ആവിര്‍ഭവിച്ചില്ല എന്ന് പരിശോധിക്കുക, റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ച ഫ്യൂഡലിസത്തിന് വഴിയൊരുക്കിയതെങ്ങിനെ?, നെപ്പോളിയന്‍റെ ഭരണപരിഷ്ക്കാരങ്ങള്‍ ഫ്രഞ്ച് വിപ്ലവാശയങ്ങളുടെ പ്രതിഫലനമായിരുന്നു, സമര്‍ഥിക്കുക ഇങ്ങനെ നീളുന്നു കുട്ടികൾക്കുള്ള ചോദ്യാവലി. പ്രാചീന ഇന്ത്യയിലെ രാഷ്ട്ര രൂപീകരണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കുക എന്നതിലാണ് 32 ചോദ്യങ്ങളുള്ള ഈ പരീക്ഷ അവസാനിക്കുന്നത്.

  ഇനി ജൂനിയര്‍ കുട്ടികളുടെ (5,6,7) ചോദ്യപേപ്പറിലെ ചോദ്യം ഇങ്ങനെ- പഠിക്കുന്നതെന്തിനു നമ്മൾ സുഹൃത്തേ , മനുഷ്യന്‍റെ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ ഒരുങ്ങണ്ടതെങ്ങനെയെന്നറിഞ്ഞീടാന്‍ എന്ന മുല്ലനേഴിയുടെ വാക്കുകളെ അടിസ്ഥാനമാക്കി പഠനത്തിന്‍റെ ലക്ഷ്യമെന്താണെന്ന് എഴുതുക?. അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകാർക്കുള്ള ചോദ്യമാണിത്. സുഗതകുമാരി ഭൂതകാലത്തിന്‍റെ കവിയല്ല, നീതിബോധവും ലാവണ്യബോധവും രണ്ടല്ലാത്ത ഭാവിയുടെ കവിയാണ്, ഇതിനെ അടിസ്ഥാനമാക്കി ലാവണ്യത്തിന്‍റെ അര്‍ഥം എഴുതുക എന്നാണ് കുട്ടികൾക്കുള്ള മറ്റൊരു ചോദ്യം. മലബാര്‍കലാപത്തെകുറിച്ചുള്ള കുറിപ്പും ഗാന്ധിജിയും ഇന്ത്യന്‍സ്വാതന്ത്യസമരവും ഉപന്യാസ രൂപത്തിലവതരിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

  സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം നടത്തും

  സംസ്ഥാനത്തെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ മാർച്ച് മാസം നടത്തും. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. പരീക്ഷ ഏപ്രിൽ 10 നകം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ SSLC, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം ആരംഭിക്കുന്നതിനാൽ, അതിന് മുൻപ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.

  ഈ മാസം 31 മുതലാണ് SSLC പരീക്ഷകൾ ആരംഭിക്കാനിരിക്കുന്നത്. പ്ലസ് ടു പരീക്ഷകൾ 30നും ആരംഭിക്കും. അടുത്ത മാസം വിഷു, ഈസ്റ്റർ, റംസാൻ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്ക് പകരം വർക്ക്ഷീറ്റുകൾ നൽകും. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകൾ നടത്തുക.

  മിക്ക ക്ലാസുകളിലേയും പാഠഭാഗങ്ങൾ പൂർത്തികരിച്ചതിനാൽ മാർച്ച് 31നുള്ളിൽ പരീക്ഷ നടത്തുന്നതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പില്ല. കോവി‍ഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ ഈ മാസം നടത്താൻ തീരുമാനിച്ചതോടെ വിദ്യാർത്ഥികൾക്ക് രണ്ട് മാസത്തെ വേനലാവധിയും ലഭിക്കും
  Published by:Rajesh V
  First published: