ഇടുക്കി: സ്കൂളില്‍ പോകതെ അല്‍ഫാം (Alfam) കഴിക്കാന്‍ കയറിയ വിദ്യാര്‍ത്ഥിനികളെ പൊലീസ് (Police) പിടികൂടി തിരിച്ചയച്ചു. 15 ഉം 13 ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് സ്കൂളില്‍ പോകാതെ അല്‍ഫാം കഴിക്കാന്‍ കയറിയത്.
കുട്ടികള്‍ സ്കൂളില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. തുടര്‍ന്നാണ് അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുന്നത്.
ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി സംസാരിക്കുകയും വീട്ടുകാരുടെ നിർദ്ദേശം അനുസരിച്ച് ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ ഒരു പെൺകുട്ടി ഇറങ്ങി. എന്നാൽ രണ്ടാമത്തെ പെൺകുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ അവിടെ ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി. തുടര്‍ന്ന് മൈലാടുംപാറയില്‍ വെച്ചാണ് പൊലീസ് പെണ്‍കുട്ടിയെ പിടികൂടിയത്. കട്ടപ്പനയിലേക്കാണ് അല്‍ഫാം കഴിക്കുന്നതിനായി ഇവർ പോയത്.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പൊലീസ് ഇവരെ വിട്ടയച്ചത്.
Munnar | ചായ ചൂടില്ലെന്ന് പറഞ്ഞ് സഞ്ചാരി മുഖത്തൊഴിച്ചു; ബസ് തടഞ്ഞ് ചൂടുളള അടി കൊടുത്ത് ഹോട്ടല്‍ജീവനക്കാര്‍
ചായ(Tea) മുഖത്തൊഴിച്ച വിനോദ സഞ്ചാരിയെ(Tourist) ബസ് തടഞ്ഞ് മര്‍ദിച്ച്(Attack) ഹോട്ടല്‍ ജീവനക്കാര്‍. ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്തെത്തിയ ചൂടുചായ തണുത്ത് പോയെന്ന് പറഞ്ഞ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. ജീവനക്കാരുമായി വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിടുകയായിരുന്നു.
എന്നാല്‍ ഹോട്ടല്‍ ജീവനക്കാര്‍ വെറുതെ വിട്ടില്ല. സുഹൃത്തുക്കളെ വിളിച്ചുകൂട്ടി എല്ലപ്പെട്ടിയില്‍ വെച്ച് ബൈക്കിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞു. വിനോദസഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.