ഇന്റർഫേസ് /വാർത്ത /Kerala / സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

സ്കൂൾ തുറക്കൽ: രണ്ട് ദിവസത്തിനുള്ളിൽ വിശദമായ പദ്ധതി തയ്യാറാക്കും : മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളെങ്കിലും സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

  • Share this:

ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായിരുന്നത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകൾ നവംബർ 15ന് തുടങ്ങും. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസമന്ത്രി വി  ശിവൻകുട്ടി എങ്ങനെയായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ എന്ന് വിശദീകരിച്ചത്.

വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വലിയ വെല്ലുവിളികളും കടമ്പകളും ഉണ്ടെന്ന് സൂചിപ്പിച്ചായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്ത് 7000 കുട്ടികൾ വരെ പഠിക്കുന്ന സ്കൂളുകൾ ഉണ്ട്. അതിനാൽ പ്രത്യേക സാഹചര്യത്തിൽ പഴുതടച്ചുള്ള ക്രമീകരണങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ആരോഗ്യവകുപ്പുമായി വിശദമായ കൂടിയാലോചനകൾ നടത്തും. വിദ്യാഭ്യാസ - ആരോഗ്യ ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകൾ നടത്തും. രണ്ടുദിവസത്തിനുള്ളിൽ ചർച്ചകൾ നടത്തി വിശദമായ പദ്ധതി തയാറാക്കി അത് മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാകും സ്കൂൾ തുറക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുക. സ്കൂളുകളിൽ ഏതൊക്കെ രീതിയിൽ ക്രമീകരണങ്ങൾ നടത്തണമെന്ന്  ആരോഗ്യ വകുപ്പുമായുള്ള ചർച്ചയിൽ  തീരുമാനിക്കും. സ്കൂൾ തുറക്കുന്നതിനു വിവിധ തലങ്ങളിലുള്ള ചർച്ചകൾ അനിവാര്യമാണ്. അതിനാൽ ഷിഫ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കും. കളക്ടർമാരുമായിട്ടും ചർച്ചകൾ നടത്തും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകളെങ്കിലും സമാന്തരമായി ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ഗതാഗത സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കാനുള്ള ബദൽ മാർഗങ്ങൾ എങ്ങനെ വേണമെന്നുള്ളത് ചർച്ച ചെയ്ത് തീരുമാനിക്കും. അതേസമയം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാതെയാണ് സ്കൂൾ തുറക്കൽ പ്രഖ്യാപനം എന്ന വാർത്തകൾ വിദ്യാഭ്യാസ മന്ത്രി തള്ളി. കഥയെഴുതുന്നവരുടെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് വിവാദം സൃഷ്ടിച്ചത്. മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. സ്കൂൾ തുറക്കൽ പ്രഖ്യാപനത്തിന് മുൻപ് കൃത്യമായ കൂടിയാലോചനകൾ നടന്നു. വിദ്യാഭ്യാസ വകുപ്പുമായി പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ ചർച്ചകളുടെയും വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നും  വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

Also read- സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ നിരവധി

സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളുടെയും കെട്ടിടങ്ങൾ  കാടുപിടിച്ച നിലയിലാണ്. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ. കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.

സ്കൂളുകളിൽ വിദ്യാർത്ഥികൾ  കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ   പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കണം.

First published:

Tags: Education department, Pinarayi vijayan, School opening, School Reopen, V Sivankutty