ഇന്റർഫേസ് /വാർത്ത /Kerala / സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ നിരവധി

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വെല്ലുവിളികൾ നിരവധി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ക്ലാസ്സുകൾ തുടങ്ങുന്നതിനു 15 ദിവസങ്ങൾക്ക് മുൻപെങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിൽ  മുഖ്യമന്ത്രി നിർദ്ദേശിച്ചു.

  • Share this:

ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നവംബറിൽ സ്കൂളുകൾ തുറക്കാമെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളും പത്ത് പന്ത്രണ്ട് ക്ലാസ്സുകളും നവംബർ ഒന്നിന് ആരംഭിക്കാനാണ് തീരുമാനം. പിന്നീട് മുഴുവൻ ക്ലാസ്സുകളും നവംബർ 15ന് തുടങ്ങും.

സ്കൂൾ തുറക്കാൻ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങൾ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവർഷമായി സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ പല സ്കൂളുകളുടെയും കെട്ടിടങ്ങൾ  കാടുപിടിച്ച നിലയിലാണ്. സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാൽ അറ്റകുറ്റപ്പണികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ. കുട്ടികൾക്കായി പ്രത്യേക മാസ്കുകൾ തയ്യാറാക്കേണ്ടതുണ്ട്.

സ്കൂളുകളിൽ വിദ്യാർത്ഥികൾ  കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ   പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തണം. ഒരു ബെഞ്ചിൽ എത്രപേർ, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കണം.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

പ്രൈമറി ക്ലാസ്സുകളിൽ അടക്കമുള്ള കുട്ടികളെ സ്കൂളുകളിൽ വിടണമോ  എന്ന കാര്യത്തിൽ രക്ഷിതാക്കളുടെ അഭിപ്രായം പരിഗണിക്കേണ്ടിവരും. ഒപ്പം അധ്യാപകരുടെയും അനദ്ധ്യാപകരുടെയും  വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുക എന്ന വെല്ലുവിളിയും മുന്നിലുണ്ട്.

Also read- സ്കൂൾ തുറക്കൽ; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല

ക്ലാസ്സുകൾ തുടങ്ങുന്നതിനു 15 ദിവസങ്ങൾക്ക് മുൻപെങ്കിലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് ശനിയാഴ്ച ചേർന്ന അവലോകന യോഗത്തിൽ  മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ തുടങ്ങണമെന്ന

അഭിപ്രായമാണ് ആരോഗ്യ വിദഗ്ധർ മുന്നോട്ട് വെച്ചിരുന്നത്. പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർഥികൾക്കിടയിൽ രോഗവ്യാപന സാധ്യത കുറവാണെന്ന് ഇതിന് കാരണമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ചാണ് പ്രൈമറി ക്ലാസുകൾ ആദ്യം തന്നെ തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. പൊതു പരീക്ഷകൾ പരിഗണിച്ചാണ് 10, 12 ക്ലാസ്സുകൾ ഇതോടൊപ്പം തുടങ്ങുന്നത്.

സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തും. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ല. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചർച്ച ചെയ്യും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. എല്ലാ സ്കൂളുകളിലും മാസ്‌കുകള്‍ കരുതണമെന്നും അവലോകനയോഗം നിർദ്ദേശിച്ചു. അതേസമയം അടുത്ത മാസം നാലാം തീയതിയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. കോളേജുകൾ തുറന്നതിന്  ശേഷമുള്ള സാഹചര്യങ്ങളും പരിശോധിച്ചാകും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികൾ സ്വീകരിക്കുക.

First published:

Tags: Chief Minister Pinarayi Vijayan, Kerala Schools, School, School opening, School Reopen