നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്കൂൾ തുറക്കൽ; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല

  സ്കൂൾ തുറക്കൽ; മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് വിദ്യാഭ്യാസമന്ത്രി അറിഞ്ഞില്ല

  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താകുറിപ്പ് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥർ തീരുമാനം അറിയുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: നീണ്ട അടച്ചിടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തീരുമാനമെടുത്തത് വിദ്യാഭ്യാസവകുപ്പറിഞ്ഞില്ല. മന്ത്രി വി ശിവൻകുട്ടിയെയോ വിദ്യാഭ്യാസവകുപ്പിനെയോ അറിയിക്കാതെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചെന്നാണ് വിവാദം.നിർണ്ണായക തീരുമാനമെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചില്ല, പകരം ആരോ​ഗ്യ വകുപ്പുമായാണ് കൂടിയാലോചനകൾ നടന്നത്.

  ഓരോ വകുപ്പുമായി ബന്ധപ്പെട്ട നിർണ്ണായക ഇളവുകൾ അനുവദിക്കുമ്പോൾ, ബന്ധപ്പെട്ട വകുപ്പ് മന്ത്രിയേയും കോവിഡ് അവലോകനയോ​ഗത്തിൽ പങ്കെടുപ്പിക്കുക പതിവുണ്ട്.പക്ഷേ അതുണ്ടായില്ലെന്ന് മാത്രമല്ല, സ്കൂൾ തുറക്കുന്ന തീയതികളും ആരംഭിക്കുന്ന ക്ലാസ്സുകളുമെല്ലാം കോവിഡ് അവലോകനയോ​ഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താകുറിപ്പ് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥർ തീരുമാനം അറിയുന്നത്.

  Also Read-സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും; നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കും

  നവംബറിൽ സ്കൂളുകൾ തുറക്കുന്ന കാര്യം സർക്കാരിന്റെ പരി​ഗണനയിൽ നേരത്തെ തന്നെയുണ്ടായിരുന്നു.തയ്യാറെടുപ്പുകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ചർച്ചകളും നടന്നിരുന്നു.എന്നാൽ ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നത് വകുപ്പിനെ അറിയിച്ചില്ല.രാവിലെ പ്ലസ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോ​ഗം ചേർന്നിരുന്നു.

  ഈ യോ​ഗത്തിലും സ്കൂൾ തുറക്കൽ ചർച്ചയായില്ല.കോവിഡ് അവലോകനയോ​ഗ തീരുമാനങ്ങൽ പുറത്തുവന്നശേഷവും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത് സ്കൂൾ തുറക്കാൻ തീരുമാനമായില്ലെന്നാണ്.എന്നാൽ ഇക്കാര്യത്തിൽ ആശയ കുഴപ്പം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ വിശദീകരണം.
  Published by:Jayesh Krishnan
  First published:
  )}