• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു

Accident | സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു

സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ആയിരുന്നു അപകടം നടന്നത്.

Accident

Accident

 • Share this:
  ഇടുക്കി: നെടുങ്കണ്ടം കൊച്ചറയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയയാണ് അപകടത്തില്‍ മരിച്ചത്.

  കൊച്ചറ എ കെ എം യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ബിയ.സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോള്‍ ആയിരുന്നു അപകടം നടന്നത്.

  അമിതവേഗതയിലെത്തിയ കാർ  ബിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വണ്ടന്മേട് പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.‌

  Accident | തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛന്‍ സഞ്ചരിച്ച കാറിടിച്ച് യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

  തമിഴ് നടന്‍ ചിമ്പുവിന്റെ അച്ഛനും നടനും സംവിധാകയനുമായി ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്(Car Accident) യാചകന്‍ മരിച്ചു(Death). മുനുസ്വാമി(70) എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുനുസ്വാമി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സെല്‍വത്തെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തിരുന്നു.

  കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജേന്ദറും കുടുംബാംഗങ്ങളുമായിരുന്നു കാറിലുണ്ടായിരുന്നത്. വളവി തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വമായുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു.

  Also Read-Poisonous Toffees |ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു; ദുരൂഹത

  കാര്‍ കുറച്ചുദൂരം മുന്നോട്ട് പോയശേഷമാണ് നിര്‍ത്തിയത്. ഉടന്‍ തന്നെ ഇയാളെ റോയല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ചയാണ് മുനുസ്വാമി മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്.

  Police Case|'റൗഡിസം വളരുന്നതിന് കാരണമാകും'; നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമെതിരെ പരാതിയുമായി യുവാവ്

  ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും(Nayanthara) ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ(vignesh shivan) പൊലീസില്‍ പരാതി നല്‍കി യുവാവ്. ചെന്നൈ സിറ്റി പൊലീസ്(Police) കമ്മീഷണര്‍ ഓഫീസിലാണ് പരാതി(Complaint) നല്‍കിയിരിക്കുന്നത്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്ന യുവവാണ് ഇവര്‍ക്കെതിരെ പൊലീസിനെ പരാതിയുമായി സമീപിച്ചത്.

  Also Read-Accident| മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

  'റൗഡി പിക്‌ചേഴ്‌സ്' എന്നാണ് നായന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഈ പേര് തമിഴ്‌നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്നാണ് പരാതിയില്‍ യുവാവ് പറയുന്നത്.

  തമിഴ്നാട് പൊലീസ് റൗഡിസത്തിനെതിരെ വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ 'റൗഡി പിക്ചേഴ്സ്' എന്ന് പ്രൊഡക്ഷന്‍ ഹൗസിന് പേര് നല്‍കുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയില്‍ യുവാവ് പറയുന്നു.

  വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ഭ്രഹ്‌മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികള്‍ ചേര്‍ന്ന് 'റൗഡി പിക്ചേഴ്സ്' എന്ന നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. 2021 ല്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് റൗഡി പിക്ചേഴ്സ് ആയിരുന്നു.
  Published by:Jayashankar AV
  First published: